കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ കൈ​ത്താ​ങ്ങ് പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ലും
Wednesday, February 8, 2023 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ൽ കാ​ൻ​സ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ-​അ​യ​ൽ​ക്കൂ​ട്ട പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കാ​ൻ​സ​ർ പ്ര​തി​രോ​ധ പ​രി​ച​ര​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ഫ​ർ ക​ക്കൂ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​നീ​ലാ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ഷാ​ൻ​സി ന​ന്ദ​കു​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​മാ​ൻ വി.​കെ വി​ജ​യ, സി​റ്റി മി​ഷ​ൻ മാ​നേ​ജ​ർ സു​ബൈ​റു​ൽ അ​വാ​ൻ, പി.​പി. സൈ​ത​ല​വി, മാ​നു​പ്പ കു​റ്റീ​രി, യൂ​സ​ഫ് രാ​മ​പു​രം, ന​ദീ​റ ഹ​മീ​ദ്, കെ.​പി.​എം സ​ക്കീ​ർ, കെ.​പി ഷൈ​ജ​ൽ, പി.​പി അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​മി​നാ​റി​ൽ വി​വി​ധ ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ചും ഡോ. ​കൃ​ഷ്ണ​ൻ എ​ളേ​ട​ത്ത്, ജി​ല്ലാ​ശു​പ​ത്രി സെ​ക്ക​ണ്ട​റി പാ​ലി​യേ​റ്റീ​വ് പ​രി​ചര​ണ വി​ഭാ​ഗ​ത്തി​ലെ ശ്രീ​ജ ജ​യ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ രം​ഗ​ത്ത് ഹോം​കെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്ര​ദേ​ശ​ത്തെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കാ​ൻ​സ​ർ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ, ഫാ​ൻ, അ​ഡ്മി​റ്റ് ചെ​യ്യു​ന്ന രോ​ഗി​ക​ൾ​ക്കു ആ​ശ്വാ​സം പ​ക​രു​ന്ന മ്യൂ​സി​ക് സി​സ്റ്റം എ​ന്നി​വ ജി​ല്ലാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി​ന്ദു​വി​നും ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗാ​യ​ത്രി എ​ന്നി​വ​ർ​ക്കു ഡോ. ​അ​ബൂ​ബ​ക്ക​ർ ത​യ്യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി.