റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി
Monday, February 6, 2023 11:20 PM IST
മ​ല​പ്പു​റം: ഓ​ൾ കേ​ര​ളാ റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ജി​ല്ല​യി​ലെ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ പൊ​തു വി​ത​ര​ണ രം​ഗ​ത്തോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​യി​ൽ പ്ര​തി​ഷേ​ധി​ച്ചും ഇ​പോ​സ് മെ​ഷീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു റേ​ഷ​ൻ വ്യാ​പാ​രി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​ത​ര​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ ഭ​ക്ഷ്യ വ​കു​പ്പ് മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന തി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ർ​ണ ന​ട​ത്തി​യ​ത്. കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രൂ​രി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ ​ഉ​ണ്ണി, തി​രൂ​ര​ങ്ങാ​ടി​യി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ബ​ഷീ​ർ, നി​ല​ന്പൂ​ർ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി മു​ഹ​മ്മ​ദ്, പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി. ​മോ​യി​ൻ എ​ന്നി​വ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.