മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, February 4, 2023 11:45 PM IST
കീ​ഴാ​റ്റൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ 2021-22 വ​ർ​ഷ​ത്തെ മി​ക​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള ജി​ല്ലാ​ത​ല പു​ര​സ്കാ​ര​ങ്ങ​ൾ കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ഡ്വ. യു.​എ ല​ത്തീ​ഫ് എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.
ജി​ല്ല​യി​ലെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഷൗ​ക്ക​ത്ത​ലി പ​ന്ത​ലി​ങ്ങ​ൽ, മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ മാ​ത്യു പു​ത്ത​ൻ​പു​ര​ക്ക​ൽ വ​ട​പു​റം എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ന് 20,000 രൂ​പ​യും മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക​ന് 10,000 രൂ​പ​യും കൂ​ടാ​തെ പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മാ​ണ് ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല ചാ​ലി​യ​തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ർ​സ​ണ്‍ സ​റീ​ന ഹ​സീ​ബ്, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ മു​സ്ത​ഫ, മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്ര​നി​വാ​സ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​പി.​യു.​അ​ബ്ദു​ൾ അ​സീ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പി​ആ​ർ​ഒ ഡോ.​ഹാ​റൂ​ണ്‍ അ​ബ്ദു​ൾ റ​ഷീ​ദ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. മു​ഹ​മ്മ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ അ​സീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ഫ്ന അ​ന​സ്, ബി​ന്ദു​മാ​ത്യു, ബ​ഷീ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ഡി​സി​പി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ശി​വ​കു​മാ​ർ മ​ന്പാ​ട്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​സൂ​ര​ജ്, എ​ൽ​എം​ടി​സി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ഡോ.​മ​ധു, കീ​ഴാ​റ്റൂ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ലൈ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന സെ​മി​നാ​റു​ക​ൾ​ക്ക് ഡോ.​സ​വി​ത, ഡോ.​ജി​നു ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.