സൗജന്യകോവിഡ് വാക്സിനേഷൻ ക്യാന്പ്
1264400
Friday, February 3, 2023 12:13 AM IST
പെരിന്തൽമണ്ണ: ഇഎംഎസ് മെമ്മോറിയൽ സഹകരണആശുപത്രിയുടെ സിൽവർജൂബിലിയുടെ ഭാഗമായി ഫെബ്രുവരി മൂന്ന്, നാല് തിയതികളിലായി ആശുപത്രിയിൽ വച്ചു സൗജന്യകോവിഡ് വാക്സിനേഷൻ (കോവീഷീൽഡ്) ക്യാന്പ് നടത്തുന്നു. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വാക്സിനേഷൻ നൽകുക. ഒന്നും രണ്ടും ഡോസുകളും ബൂസ്റ്റർ ഡോസും എടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ഒന്നും രണ്ടും ഡോസുകളെടുക്കാത്തവർ ആയതിന്റെ രേഖകൾ കൊണ്ടുവരേണ്ടതാണ്.
ഹെൽത്ത് കാർഡ് വിതരണം ചെയ്തു
പെരിന്തൽമണ്ണ: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു. ഫെബ്രുവരി മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതിന് മുന്നോടിയായി പെരിന്തൽമണ്ണയിലും പട്ടിക്കാടും വെച്ച് നടത്തിയ ക്യാന്പിൽ വിവിധ പരിശോധനകൾ പൂർത്തിയാക്കിയ 650ൽ പരം തൊഴിലാളികൾക്കാണ് ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തത്.
നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ ഷാൻസി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയഷൻ ജില്ലാ പ്രസിഡന്റ് സി.എച്ച്.സമദ്, സെക്രട്ടറി രഘു മഞ്ചേരി, സലീം തേനാരി, കെ.ടി.അബ്ബാസ്, എം.ബാലകൃഷ്ണൻ, അബ്ദുറഹിമാൻ പാതാരി, ഒ.പി. മുഹ്സിൻ അലി എന്നിവർ നേതൃത്വം നൽകി.