പു​ളി​യ​ന്തോ​ട് പു​ന​രു​ജ്ജീ​വ​ന പ്ര​വൃത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു
Friday, February 3, 2023 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര​ഗ്രാ​മ​വി​ക​സ​ന-​ഭൂ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം പ്ര​കാ​രം ആ​സാ​ദീ​കാ അ​മൃ​ത് മ​ഹോ​ത്സ​വ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പു​ളി​യ​ന്തോ​ട് പു​ന​രു​ജ്ജീ​വ​ന പ്ര​വൃത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​വഹ​ണ ചു​മ​ത​ല​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യ് യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ലം എ​ന്ന ആ​ശ​യം മു​ൻ നി​ർ​ത്തി​യാ​ണ് ജ​ല സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ചു​ള്ള അ​വ​ബോ​ധ പ​രി​പാ​ടി​ക​ൾ, ഭൂ​വി​ഭാ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള പ്ര​വ​ർ​ത്തി​ക​ൾ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്.
പ​രി​പാ​ടി പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​കെ.​മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ന​ജ്മ ത​ബ്ഷീ​റ അ​ധ്യ​ക്ഷ​യാ​യി. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ വ​ഹി​ത, ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​പാ​ർ​വ​തി, എ.​ഇ.​ഷി​ജു, ബ്ലോ​ക്ക് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഗോ​പ​കു​മാ​ർ പ്ര​സം​ഗി​ച്ചു.​വി​വി​ധ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ക​ർ​ഷ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.