നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ; വാ​ർ​ഷി​ക​പ​ദ്ധ​തി രൂ​പീ​ക​ര​ണ​യോ​ഗം ചേ​ർ​ന്നു
Wednesday, February 1, 2023 12:03 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം ചേ​ർ​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ യോ​ഗം വി​ളി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ 2023-2024 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​ർ-​അ​ർ​ദ്ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ വി​ര​മി​ച്ച​വ​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന​ത്.
പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ ഇ​വ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​റി​യു​ന്ന​തി​നും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. പ​ദ്ധ​തി​ക​ളു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ല നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചു. ഇ​തി​ൽ ച​ർ​ച്ച​യും ന​ട​ന്നു. 22 ന് ​ന​ട​ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യോ​ഗം വി​ളി​ച്ച​ത്. ന​ഗ​ര​സ​ഭ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ്ര​ർ​ത്ത​ന​ങ്ങ​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. യോ​ഗം ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ക​ക്കാ​ട​ൻ റ​ഹീം, സ​ക്ക​റി​യ ക്നാം ​തോ​പ്പി​ൽ, യു.​കെ. ബി​ന്ദു, കൗ​ണ്‍​സി​ല​ർ ഡെ​യ്സി ചാ​ക്കോ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി. ​ബി​നു​ജി, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.