കാ​ടി​ന്‍റെ മ​ഹ​ത്വം തി​രി​ച്ച​റി​ഞ്ഞ് അ​ന്ധ വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, February 1, 2023 12:03 AM IST
മ​ങ്ക​ട: സാ​മൂ​ഹ്യ ശാ​സ്ത്ര​ത്തി​ലെ കാ​ടു​ക​ളെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ള്ളി​ക്കാ​പ്പ​റ്റ അ​ന്ധ​വി​ദ്യാ​ല​യ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും കാ​ളി​കാ​വ് റേ​ഞ്ചി​ലെ ച​ക്കി​കു​ഴി സ്റ്റേ​ഷ​ൻ ടി​കെ കോ​ള​നി സ​ന്ദ​ർ​ശി​ച്ചു. മു​പ്പ​ത്തി​നാ​ല് വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും രാ​വി​ലെ ത​ന്നെ കോ​ള​നി​യി​ൽ എ​ത്തി. ഗൈ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ മ​ര​ങ്ങ​ൾ, ഇ​ല​ക​ൾ, നീ​രൊ​ഴു​ക്ക്, പാ​റ​ക്കെ​ട്ടു​ക​ൾ എ​ന്നി​വ കേ​ട്ടും, സ്പ​ർ​ശി​ച്ചും കു​ട്ടി​ക​ൾ സ​ന്തോ​ഷ​ത്തോ​ടെ പ​രി​ച​യ​പ്പെ​ട്ടു.
ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ണ്ടൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​വി​നു നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. കേ​ര​ള അ​ന്ധ വി​ദ്യാ​ല​യം പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പി. ​അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി. അ​ഭി​ലാ​ഷ്, ജെ.​ടി ഹ​മീ​ദ്, ഏ.​കെ. നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചോ​ല​നാ​യ്ക്ക​ൾ വി​ഭാ​ഗ​ത്തി​ലെ ആ​ദി​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും അ​വ​രു​ടെ ഭാ​ഷ, ഉ​ത്പ​ന്ന​ങ്ങ​ൾ, ഗു​ഹ എ​ന്നി​വ കു​ട്ടി​ക​ൾ തൊ​ട്ട​റി​യു​ക​യും ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. വ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഉ​പ​ഹാ​രം റേ​ഞ്ച് ഓ​ഫീ​സ​ർ വി​ത​ര​ണം ചെ​യ്തു.