ക്ഷാ​മ​ബ​ത്ത പു​നഃ​സ്ഥാ​പി​ക്കാ​ത്ത ന​ട​പ​ടി ധി​ക്കാ​ര​പ​ര​മെ​ന്ന്
Tuesday, January 31, 2023 12:04 AM IST
മ​ല​പ്പു​റം : സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രു​ടെ നി​ർ​ത്ത​ലാ​ക്കി​യ ക്ഷാ​മ​ബ​ത്ത (ഡി​എ) പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും അ​തി​നു കൂ​ട്ടാ​ക്കാ​ത്ത സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡ് ന​ട​പ​ടി ധി​ക്കാ​ര​പ​ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വും നി​യ​മ​വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യും ആ​ണെ​ന്ന് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പി മോ​യി​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​നാ​യി പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ പാ​ക്ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബാ​പ്പു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ വി. ​മു​ഹ​മ്മ​ദ്കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​വ​നൂ​ർ മു​ഹ​മ്മ​ദ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ബ്ദു​സ​ലാം പേ​ര​യി​ൽ, കെ.​പി. ഹം​സ, അ​ബൂ​ബ​ക്ക​ർ കോ​ഴി​ക്കോ​ട​ൻ, പി.​കെ മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​പ്പു, അ​ബൂ​ബ​ക്ക​ർ ത​റ​യി​ൽ, കെ.​പി കു​ഞ്ഞി​മു​ഹ​മ്മ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ടി.​ഷൗ​ക്ക​ത്ത​ലി, ട്ര​ഷ​റ​ർ വി.​പി. അ​ബൂ​ബ​ക്ക​ർ പ്ര​സം​ഗി​ച്ചു.