ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച​ത് പു​നഃ​സ്ഥാ​പി​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, January 29, 2023 11:24 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ജ​ന​പ്രി​യ സ​ർ​വീ​സു​ക​ളാ​യ തി​രൂ​ർ-​മ​ഞ്ചേ​രി റൂ​ട്ടി​ൽ അ​ട​ക്കം വെ​ട്ടി​ക്കു​റ​ച്ച കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും സ​ബ് ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്നും ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു. തി​രൂ​ർ -മ​ഞ്ചേ​രി റൂ​ട്ടി​ൽ ഇ​രു​പ​തോ​ളം സ​ർ​വീ​സു​ക​ളു​ണ്ടാ​യി​രു​ന്നി​ട​ത്ത് നി​ല​വി​ൽ ര​ണ്ടു സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു വ​ളാ​ഞ്ചേ​രി​യി​ലേ​ക്കും കോ​ട്ട​ക്ക​ലി​ലേ​ക്കും മ​ല​പ്പു​റ​ത്ത് നി​ന്നു പ​ര​പ്പ​ന​ങ്ങാ​ടി​യി​ലേ​ക്കും ഉ​ണ്ടാ​യി​രു​ന്ന സ​ർ​വീ​സു​ക​ളും നി​ർ​ത്ത​ലാ​ക്കി. ഏ​റെ ജ​ന​പ്രി​യ സ​ർ​വീ​സു​ക​ളാ​യി​രു​ന്ന ബം​ഗ​ളു​രൂ, മൈ​സൂ​രു, മ​ധു​ര റൂ​ട്ടു​ക​ളും നി​ർ​ത്ത​ലാ​ക്കി. വ​ള​രെ​യേ​റെ യാ​ത്ര​ക്കാ​രു​ള്ള ഈ ​റൂ​ട്ടു​ക​ളി​ൽ പ്ര​യാ​സ​ത്തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ സ്വ​കാ​ര്യ​ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന റൂ​ട്ടു​ക​ൾ കൂ​ടി​യാ​ണി​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും യാ​ത്ര​ക്ക് ആ​ശ്ര​യി​ക്കു​ന്ന മ​ല​പ്പു​റം സ​ബ് ഡി​പ്പോ​യി​ൽ അ​ടി​സ്ഥാ​ന പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
നി​ർ​ത്തി​വ​ച്ച സ​ർ​വീ​സു​ക​ൾ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ പു​ന:​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​ര പാ​ര​ന്പ​ര​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി പ​ച്ചേ​രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.