‘വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം’
Sunday, January 29, 2023 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ല​ക്ക​യ​റ്റം മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന ജ​ന​ങ്ങ​ളു​ടെ​മേ​ൽ ക​ന​ത്ത ഭാ​രം കൂ​ടി അ​ടി​ച്ചേ​ൽ​പ്പി​ച്ചു ന​ട​പ്പാ​ക്കു​ന്ന വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ഐ​സ്എ​സ്പി​എ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ല് ഗ​ഡു ക്ഷാ​മാ​ശ്വാ​സം, പെ​ൻ​ഷ​ൻ വ​ർ​ധ​ന എ​ന്നി​വ നേ​ടി​യെ​ടു​ക്കാ​ൻ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ന​ട​ത്തു​ന്ന ട്ര​ഷ​റി സ​ത്യ​ഗ്ര​ഹ സ​മ​രം വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ത്ത​ളി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പി ഉ​ണ്ണീ​ൻ​കു​ട്ടി, എം. ​രാ​മ​ച​ന്ദ്ര​ൻ, കെ.​എ​സ് സു​ധാ​ക​ര​ൻ, പി. ​നാ​രാ​യ​ണ​നു​ണ്ണി, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കാ​രാ​ട്ടു​തൊ​ടി അ​ബ്ദു​ള്ള, മു​സ്ത​ഫ, ടി. ​ര​വീ​ന്ദ്ര​ൻ, ജെ​സി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ഡ​യ​ക്ട​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അം​ഗീ​കാ​ര​മു​ള്ള ഡി​എം​എ​ൽ​ടി (ഡി​പ്ലോ​മ ഇ​ൻ മെ​ഡി​ക്ക​ൽ ലാ​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി), ഡി​സി​വി​ടി (ഡി​പ്ലോ​മ ഇ​ൻ കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ടെ​ക്നോ​ള​ജി)​എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.
ഫെ​ബ്രു​വ​രി ഒ​ന്നി​ന​കം കോ​ള​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ്അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 04933 297093, 9188520592.