ടെ​റ​സി​നു മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ച്ച​ക്ക​റി കൃ​ഷി സ​മൃ​ദ്ധം
Thursday, January 26, 2023 12:16 AM IST
ക​രു​വാ​ര​കു​ണ്ട്: വി​ദ്യാ​ർ​ഥി​ക​ൾ ടെ​റ​സി​ൽ ചെ​യ്ത പ​ച്ച​ക്ക​റി കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വ്. തു​വൂ​ർ നീ​ലാ​ഞ്ചേ​രി ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വി​വി​ധ ത​രം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്ത് വി​ജ​യം കൊ​യ്ത​ത്.

വാ​ർ​ഡ് അം​ഗം കെ.​സു​ജാ​ത വി​ള​വെ​ടു​പ്പു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രൊ​ജ​ക്ട് അ​ധി​ഷ്ഠി​ത കൃ​ഷി​യി​ലു​ൾ​പ്പെ​ടു​ത്തി ര​ണ്ടു മാ​സം മു​ന്പാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ടെ​റ​സി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്.

സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബ് തു​വൂ​ർ കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, കോ​ളി​ഫ്ള​വ​ർ, ചീ​ര തു​ട​ങ്ങി വി​വി​ധ​യി​നം കൃ​ഷി​ക​ളാ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ചെ​യ്ത​ത്. സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു മാ​യ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​കും എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണം.

ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക താ​ത്പ്പ​ര്യം വ​ർ​ധി​പ്പി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​കും.ച​ട​ങ്ങി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​കെ.​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എം.​ഷെ​ഫീ​ഖ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​പി.​യൂ​സു​ഫ്, അ​ധ്യാ​പ​ക​രാ​യ ഇ.​ജി​തേ​ഷ്, കെ.​അ​സ്മാ​ബി, ജ​യ​ച​ന്ദ്ര​ൻ, എം.​ര​ശ്മി, കെ. ​ശാ​ലി​നി, ഇ.​സു​ജി​ത്ത് കു​മാ​ർ, പി.​നി​ഷാ​ന്ത്, വി​ദ്യാ​ർ​ഥി​ക​ളാ​യ എം.​മു​ഹ​മ്മ​ദ് ഫാ​ത്തി​ഷ് ഉ​മ​ർ, ടി.​അ​ർ​സ​ൽ, ടി.​കെ.​ഇ​സാ​ൻ, അം​ന ഫാ​ത്തി​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.