ചു​ങ്ക​ത്ത​റ​യി​ൽ ക​ന്നു​കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്തു
Monday, January 23, 2023 12:46 AM IST
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക് ക​ന്നു​ക്കു​ട്ടി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​കെ 242 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ന്നു​കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്തു. ഇ​തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 15 പേ​ർ​ക്കും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 47 പേ​ർ​ക്കും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 150 പേ​ർ​ക്കും ക​ന്നു​കു​ട്ടി​ക​ളെ ന​ൽ​കി. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ന​ജ്മു​ന്നീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​റ്റ​റി​ന​റി ഡോ. ​ബി​നേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ക്ഷീ​ര​ക​ർ​ഷ​ർ​ക്ക് പ​ദ്ധ​തി വ​ഴി വ​രു​ന്ന ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​ത്തി​നു​ള്ളി​ൽ 2500 മു​ത​ൽ 3500 ലി​റ്റ​ർ പാ​ൽ ഉ​ത്പാ​ദ​ന​വും കൂ​ടാ​തെ 1,25,000 മു​ത​ൽ 1,75,000 വ​രെ വ​രു​മാ​ന വ​ർ​ധ​ന​വും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ച​ട​ങ്ങി​ൽ സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, നു​സൈ​ബ സു​ധീ​ർ, റീ​ന, ബി​ന്ദു സ​ത്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, ഷാ​ജ​ഹാ​ൻ ചേ​ലൂ​ർ, പി.​വി. പു​രു​ഷോ​ത്ത​മ​ൻ, ഹാ​ൻ​സി, ബി​ന്ദു കു​രി​ക്കാ​ശേ​രി, ലൈ​വ് സ്റ്റോ​ക്ക്് ഇ​ൻ​സ്പെ​ക്ട​ർ വേ​ദ​വ്യാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.