കോ​ഴി​ക്കോ​ട് ബി​ഷ​പ്പി​നു സ്വീ​ക​ര​ണം ന​ൽ​കി
Monday, January 23, 2023 12:46 AM IST
മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് ബി​ഷ​പ്പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന് മ​ല​പ്പു​റം സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ഇ​ട​വ​ക വി​കാ​രി മോ​ണ്‍. വി​ൻ​സെ​ന്‍റ് അ​റ​യ്ക്ക​ൽ, പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡാ​നി ഫ്രാ​ൻ​സി​സ്, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​സി ജോ​സ​ഫ്, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ളി അ​ഗ​സ്റ്റി​ൻ, കെ​എ​ൽ​സി​എ രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​ടി. ജോ​ണി, കെ​എ​ൽ​സി​എ രൂ​പ​ത വ​നി​താ വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ന്ദ​ർ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും 139-ാമ​ത് തി​രു​നാ​ൾ പ്ര​മാ​ണി​ച്ചാ​യി​രു​ന്നു ബി​ഷ​പ് ദേ​വാ​ല​യി​ലെ​ത്തി​യ​ത്. ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്കു ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കെ​സി​വൈ​എം യൂ​ണി​റ്റ് നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ട​വ​ക വി​കാ​രി മോ​ണ്‍. വി​ൻ​സെ​ന്‍റ് അ​റ​ക്ക​യ്ക്ക​ൽ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. തി​രു​നാ​ൾ 30ന് ​സ​മാ​പി​ക്കും.