മണിമൂളി ക്രിസ്തുരാജ ഫെറോന ദേവാലയ തിരുനാൾ നാളെ
1260951
Sunday, January 22, 2023 12:36 AM IST
എടക്കര: മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തിൽ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് നാളെ തുടക്കമാകും.
രാവിലെ ആറരക്ക് വിശുദ്ധ കുർബാന, വൈകിട്ട് അഞ്ചിന് ജപമാല, അഞ്ചരക്ക് തിരുനാൾ കൊടിയേറ്റ്. ഇടവക വികാരി ഫാ. തോമസ് മണക്കുന്നേൽ തിരുനാൾ കൊടിയേറ്റ് നടത്തും.
തുടർന്നു വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. ചൊവ്വാഴ്ച രാവിലെ ആറരക്ക് വിശുദ്ധ കുർബാന, നാലേമുക്കാലിന് ജപമാല, അഞ്ചേകാലിന് വിശുദ്ധ കുർബാന. നവവൈദികൻ ഫാ. ലൈജു മൂക്കോംതറയിൽ സന്ദേശം നൽകും.
ആറരക്ക് സണ്‍ഡേ സ്കൂൾ, ഭക്ത സംഘടനകൾ എന്നിവർ അവതരിപ്പിക്കുന്ന കലാസന്ധ്യ. തിരുനാൾ ദിനമായ ബുധനാഴ്ച രാവിലെ ആറരക്ക് വിശുദ്ധ കുർബാന, വൈകിട്ട് നാലരക്ക് ജപമാല, വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന.
കേളകം സെന്റ് ജോസഫ്സ് ദേവാലയ വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് സന്ദേശം നൽകും. ഏഴിന് ലദീഞ്ഞ്, ക്രിസ്തുരാജന്റെ രാജകീയ നഗരപ്രദക്ഷിണം, മേളക്കാഴ്ച്ചകൾ, ആകാശ വിസ്മയം. പ്രധാന തിരുനാൾ ദിനമായ വ്യാഴാഴ്ച രാവിലെ ആറരക്ക് വിശുദ്ധ കുർബാന, ഒന്പതിനു ജപമാല, ഒന്പതരക്ക് തിരുനാൾ റാസ, സന്ദേശം. കോട്ടയം പാറാന്പുഴ ബെത്ലഹേം ദേവാലയ വികാരി ഫാ. ജെയിംസ് കുന്നേൽ, ചങ്ങനാശേരി നാലുകൊടി സെന്റ് തോമസ് ദേവാലയ വികാരി ഫാ. സക്കറിയാസ് കാരിവേലിൽ, ഫാ. ഷാജി കല്ലകീർതൊട്ടിയിൽ(ജർമനി) എന്നിവർ കർമികത്വം വഹിക്കും. ഉച്ചക്കു പന്ത്രണ്ടരക്ക് ലദീഞ്ഞ്, കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷണിം, സ്നേഹവിരുന്ന്, തിരുനാൾ കൊടിയിറക്ക്. വൈകിട്ട് ഏഴിന് സാമൂഹ്യസംഗീത നടകം.