മൗ​ലാ​ന പാ​രാ​മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​വാ​ർ​ഡ്
Saturday, December 10, 2022 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക്ലി​നി​ക്ക​ൽ ലാ​ബ​റ​ട്ട​റി പ്ര​ഫ​ഷ​ണ​ൽ​സ് അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന​ത​ല ബെ​സ്റ്റ് കോ​ള​ജ് ഫോ​ർ അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​നാ പാ​രാ​മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ല​ഭി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ള​ട​ക്കം ​മു​പ്പ​ത്തി​യൊ​ന്ന് പ​രാ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളാ​ണ് കേ​ര​ള ഹെ​ൽ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ലു​വ​ർ​ഷ​ത്തെ അ​ക്കാ​ഡ​മി​ക മി​ക​വി​നാ​ണ് ഈ ​അ​വാ​ർ​ഡ്.
കോ​ഴി​ക്കോ​ട്ടു ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ കേ​ര​ള ഹെ​ൽ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി ഡീ​ൻ എ​സ്. ശ​ങ്ക​റി​ൽ നി​ന്നു മൗ​ലാ​നാ പാ​രാ​മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജ​യ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ കേ​ര​ളാ അ​ലൈ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​നാ​സി​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.