ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം വേ​ണം: കേര​ള കോ​ണ്‍​ഗ്ര​സ്-​ബി
Saturday, December 10, 2022 12:13 AM IST
മ​ല​പ്പു​റം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ചു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സ​ജീ​വ​മാ​കു​ന്ന​തു ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​ബി ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. കോ​ടി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണ് ദി​നം​പ്ര​തി വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​തി​ൽ ചെ​റി​യ രീ​തി​യി​ലു​ള്ള ല​ഹ​രി​ക്ക​ട​ത്തു​കാ​രാ​ണ് പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. വ​ൻ സം​ഘ​ങ്ങ​ൾ ഇ​പ്പോ​ഴും വി​ല​സു​ക​യാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​ച്ചു ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ലി​ജോ ജോ​ണ്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​മാ​ഫി​യ ഭീ​ഷ​ണ​ിപ്പെ​ടു​ത്തി ക​രി​യ​റാ​ക്കി​യ സം​ഭ​വം സ​മൂ​ഹ​ത്തി​ൽ ല​ഹ​രി​മാ​ഫി​യ​യു​ടെ സ്വാ​ധീ​നം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി പീ​റ്റ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം ജോ​സ്, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഉ​ണ്ണി​രാ​ജ, മു​ഹ​മ്മ​ദ് റാ​ഫി, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​കെ ഷം​സു​ദീ​ൻ, മ​നോ​ജ് പൂ​വ​ഞ്ചേ​രി, നാ​സ​ർ കൊ​ട്ടാ​രം, ര​വീ​ന്ദ്ര​ൻ, സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ഹീ​ർ ഏ​റ​നാ​ട്, അ​സ​ൻ മ​ഞ്ചേ​രി, ശ​ശി​ന്ദ്ര​ൻ മ​ല​പ്പു​റം, ജ​മാ​ൽ​ഹാ​ജി, സ​ന്തോ​ഷ്കു​മാ​ർ, റ​സാ​ക്ക് വേ​ങ്ങ​ര, ജ​യ​ൻ എ​ട​പ്പാ​ൾ, അ​ബ്ദു പൊ​ന്നാ​നി, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, അ​ബ്ദു​റ​ഹി​മാ​ൻ, അ​മീ​ർ അ​ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.