ശാ​ന്തി മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, December 10, 2022 12:13 AM IST
നി​ല​ന്പൂ​ർ: ബ്ര​ഹ്മ​കു​മാ​രീ​സി​ന്‍റെ ശാ​ന്തി മ​ഹോ​ത്സ​വ​ത്തി​ന് നി​ല​ന്പൂ​ർ ബ്ര​ഹ്മ​കു​മാ​രി ആ​സ്ഥാ​ന​ത്ത് തു​ട​ക്ക​മാ​യി. മൂ​ന്നുദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ലെ ആ​ദ്യ​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ ആ​ധ്യാ​ത്മി​ക വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ന്ന​ത്.
ഇ​ന്നു ആ​ധ്യാ​ത്മി​ക സ​ദ​സും നാ​ളെ രാ​വി​ലെ ലോ​ക​സ​മാ​ധാ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. 21 വ​ർ​ഷ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ആ​ധ്യാ​ത്മി​ക രം​ഗ​ത്ത് ബ്ര​ഹ്മ​കു​മാ​രീ​സി​ന്‍റെ സേ​വ​നം ല​ഭ്യാ​ണ്. ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ത​ന്നെ ബ്ര​ഹ്മ​കു​മാ​രീ​സി​ന് സ്വ​ന്ത​മാ​യു​ള്ള നി​ല​ന്പൂ​രി​ലെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും ന​ട​ക്കും. ജി​ല്ല​യി​ലെ നൂ​റോ​ളം വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ന്നു​മു​ണ്ട്.വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ബ്ര​ഹ്മ​കു​മാ​രി മീ​ന, ബ്ര​ഹ്മ​കു​മാ​രി ശാ​ന്ത, ബ്ര​ഹ്മ​കു​മാ​രി പ​വി​ത്ര, ബ്ര​ദ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് പു​റ​മെ ന​ടു​വ​ത്ത് മ​ന​യി​ലെ ക​ദം​ബ​ൻ ന​ന്പൂ​തി​രി, പാ​ണ്ടി​ക്കാ​ട് മ​ര​നാ​ട്ടു​മ​ന മോ​ഹ​ന​ൻ ന​ന്പൂ​തി​രി, നി​ല​ന്പൂ​ർ കോ​വി​ല​കം അം​ഗം രാ​ജേ​ന്ദ്ര​വ​ർ​മ, ന​ഗ​ര​സ​ഭാം​ഗം സൈ​ജി​മോ​ൾ, പ്ര​ഫ. ശി​വ​ശ​ങ്ക​ര​ൻ, നി​ല​ന്പൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​പി. ദി​ലീ​പ്, ആ​ൻ തേ​ജ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.