പെ​രി​ന്ത​ൽ​മ​ണ്ണ വൈ​എം​സി​എയു​ടെ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം നാ​ളെ
Saturday, December 10, 2022 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ എ​ല്ലാ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​ള്ള സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​മെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​രോ​ൾ ഗാ​നാ​ലാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ല​പ്പു​റം സ​ബ് റി​ജി​ണ​ൽ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ർ​ജ് പു​ത്ത​ൻ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ ജോ​ണ്‍ ഒ​റ​വു​ങ്ക​ര മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. സെ​ക്ര​ട്ട​റി ഷി​ബു ചെ​റി​യാ​ൻ റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ക്കും. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി, പു​ത്ത​ന​ങ്ങാ​ടി സി​എ​ഫ്ഐ​സി സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രി ഫാ. ​ഡെ​ന്നീ​സ് ചോ​ല​പ​ള്ളി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ബി​ജോ​യ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ക​ണ്‍​വീ​ന​ർ റ​വ. സി​ജു ജേ​ക്ക​ബ് സ്വാ​ഗ​തം പ​റ​യും. സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ 18 ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ർ​ജ്് പു​ത്ത​ൻ​ചി​റ, സെ​ക്ര​ട്ട​റി ഷി​ബു ചെ​റി​യാ​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സി​ജു ജേ​ക്ക​ബ്, പാ​സ്റ്റ​ർ ബി​ജോ​യ് കു​ര്യാ​ക്കോ​സ്, എ.​ജെ.സ​ണ്ണി, ഫ്ളോ​റാ മെ​ൻ​ഡോ​ൻ​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​രീ​ക്ഷാ പ​രി​ശീ​ല​നം

മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് യൂ​ണി​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ മു​പ്പ​തു​ദി​വ​സ​ത്തെ സൗ​ജ​ന്യ പി​എ​സ്‌​സി മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം സ​മാ​പി​ച്ചു. സ​മാ​പ​ന പ​രി​പാ​ടി ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ. ​ശൈ​ലേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.