നിലന്പൂർ: നിയമസഭാ മാർച്ചിനിടെ പോലീസിന്റെ ഗ്രനേഡ് ആക്രമണത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ കാലിൽ ഗുരുതര പരിക്കേറ്റതിലും സമരത്തോടുള്ള പോലീസിന്റെ ക്രൂരമർദനത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് നിലന്പൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
നിലന്പൂർ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നിഷാദ് പൂക്കോട്ടുംപാടം, ഇഷ മുഹമ്മദ്, അർജുൻ നിലന്പൂർ, ഷംസിയ വല്ലപ്പുഴ, അജ്മൽ കാട്ടു, ഷിബു പുത്തൻവീട്, ഷഫീഖ് മണലോടി, സമീർ കാസിം, മാനു മൂർക്കൻ എന്നിവർ നേതൃത്വം നൽകി.
തലഞ്ഞി സെന്റ് മേരീസ് ദേവാലയ തിരുനാൾ
എടക്കര: തലഞ്ഞി സെന്റ് മേരീസ് ദേവാലയത്തിൽ അമലോത്ഭവ മാതാവിന്റെ പ്രധാന തിരുനാൾ ദിനത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടന്നു. രൂപത മതബോധന ഡയറക്ടർ ഫാ. തോമസ് കച്ചിറയിൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള അനുഗ്രഹപൂരിത പ്രദക്ഷിണവും നടന്നു. ഇടവക വികാരി ഫാ. സജി കോട്ടായിൽ, ഫാ. ജിമ്മി ഓലിക്കൽ, ഫാ. ജിന്റോ തട്ടുപറന്പിൽ, തിരുനാൾ കണ്‍വീനർമാരായ തോമസ് വാലുമ്മൽ, ഷിബു കൈതമല, കൈക്കാരൻമാരായ സോജി മാന്താനത്ത് പുതുപ്പറന്പിൽ, ജോണ്‍ പാത്തിപ്പറന്പിൽ, ജോയി മാളിയേക്കൽ, പാരിഷ കൗണ്‍സിൽ അംഗങ്ങൾ, സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വാദ്യമേളങ്ങൾ ആകാശ വിസ്മയം എന്നിവയും നടന്നു.