പൈ​പ്പ് പൊ​ട്ടി വെ​ള്ളം ​പാ​ഴാ​കു​ന്നു
Wednesday, December 7, 2022 11:35 PM IST
ക​രു​വാ​ര​കു​ണ്ട്: ജ​ന​ങ്ങ​ൾ ശു​ദ്ധ​ജ​ല​ത്തി​നു നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ഴും ഒ​രു വ​ശ​ത്ത് ജ​ലം പാ​ഴാ​യി പോ​കു​ന്നു. ക​രു​വാ​ര​കു​ണ്ട് മാ​ന്പ​റ്റ​യി​ലാ​ണ് ​ജ​ല​നി​ധി ​പൈ​പ്പ് പൊ​ട്ടി റോ​ഡി​ലൂ​ടെ ജ​ലം ഒ​ഴു​കി​പ്പോ​കു​ന്ന​ത്.

ഇ​തു വ​ഴി​യാ​ത്ര​ക്കാ​രെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രെ​യും പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​തു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യ നി​ല​വാ​ര​മി​ല്ലാ​ത്ത പി​വി​സി പൈ​പ്പു​ക​ളാ​ണ് ​ജ​ല​നി​ധി ​പ​ദ്ധ​തി​ക്കു വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ ശ​ക്തി താ​ങ്ങാ​നു​ള്ള ശേ​ഷി പൈ​പ്പി​നി​ല്ല. പൈ​പ്പ് ത​ക​ർ​ന്നാ​ൽ ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ന​ന്നാ​ക്കു​ന്ന​തെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.