ഗ്രേ​സ് മാ​ർ​ക്കും മോ​ഡ​റേ​ഷ​നും പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: മ​ല​പ്പു​റം സ​ഹോ​ദ​യ
Tuesday, December 6, 2022 11:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ : നി​ർ​ത്ത​ൽ ചെ​യ്ത മോ​ഡ​റേ​ഷ​ൻ ഗ്രേ​സ് മാ​ർ​ക്ക് സ​ന്പ്ര​ദാ​യം പു​ന: സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ നി​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ൻ​മാ​റ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​വ​ർ​ഷം മു​ത​ൽ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്കു മോ​ഡ​റേ​ഷ​ൻ ന​ൽ​കി​ല്ലെ​ന്നും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഗ്രേ​സ് മാ​ർ​ക്ക് പ​രീ​ക്ഷ മാ​ർ​ക്കി​നൊ​പ്പം ചേ​ർ​ക്കാ​തെ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് മു​ന്പാ​കെ സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.
അ​തു സ്വീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി കേ​സ് തീ​ർ​പ്പാ​ക്കി​യി​രു​ന്ന​ത്. ഇ​താ​ണി​പ്പോ​ൾ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ർ​ദ്ദ​ഫ​ല​മാ​യി പു​ന​രാ​ലോ​ചി​ക്കു​ന്ന​ത്. ഇ​തു കേ​ന്ദ്ര സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത പ​ഠ​നാ​വ​സ​ര​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഈ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം അ​ൽ​മാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​പി.​എ ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി എം. ​അ​ബ്ദു​ൾ​നാ​സ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ഹ​രി​ദാ​സ്, എം. ​ജൗ​ഹ​ർ, പി. ​നി​സാ​ർ​ഖാ​ൻ, സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജ്, ഗോ​പ​കു​മാ​ർ, മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​സ്. സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.