ഉദ്ഘാ​ട​നം നാ​ളെ; പു​ന​ര​ധി​വാ​സ പ​ക​ൽ വീ​ട്  പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും
Tuesday, December 6, 2022 11:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ തു​ക വ​ക​യി​രു​ത്തി ആ​വി​ഷ്ക​രി​ച്ച സ​മ​ഗ്ര മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലും ആ​രം​ഭി​ക്കും.
പ​ക​ൽ​വീ​ടു​ക​ൾ വ​ഴി കൃ​ത്യ​മാ​യ ചി​കി​ത്സ നേ​ടി മാ​ന​സി​കാ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നു മു​ക്തി നേ​ടി​യ​വ​ർ​ക്കാ​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സാ​ന്ത്വ​നം സൈ​മ​ണ്‍ ബ്രി​ട്ടോ സ്മാ​ര​ക കേ​ന്ദ്ര​ത്തി​ലാ​ണ് പ​ക​ൽ​വീ​ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ അം​ഗം വി.​ര​മേ​ശ​ൻ നാ​ളെ രാ​വി​ലെ 11 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ൽ, ക​ളി​ക​ൾ, റോ​ൾ പ്ലേ​ക​ൾ തു​ട​ങ്ങി​യ വി​വി​ധ രീ​തി​ക​ളി​ലൂ​ടെ അ​വ​രു​ടെ സ​മൂ​ഹ​ത്തോ​ടു​ള്ള ഭ​യം കു​റ​ക്കാ​ൻ ശ്ര​മി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ളും കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ട​ക്കം ഇ​വി​ട​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കും. ഫോ​ണ്‍: 91429 29394 (സ​ലീം കീ​ഴി​ശേ​രി സ്വാ​ന്ത​നം കോ​ഓ​ർ​ഡി​നേ​റ്റ​ർ) 8921589635 (എ​ൻ. കാ​ർ​ത്തി​ക്. ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ).