പോ​ളി കാ​ന്പ​സി​ൽ ക​ലോ​ത്സ​വ​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടും
Friday, December 2, 2022 12:04 AM IST
തി​രൂ​ർ: കാ​ന്പ​സി​ലും പ​രി​സ​ത്തും ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം കൊ​ടു​മു​ടി​യി​ലെ​ത്തി നി​ൽ​ക്കു​ന്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലാ​ണ് തി​രൂ​ർ എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ. ക​ലോ​ത്സ​വം ന​ട​ക്കു​ന്ന പ്ര​ധാ​ന വേ​ദി ഉ​ൾ​പ്പ​ടെ ആ​റ് വേ​ദി​ക​ളാ​ണ് പോ​ളി​ടെ​ക്നി​ക്കി​ന് പ​രി​സ​ര​ത്തു​ള്ള​ത്. പോ​ളി മാ​നേ​ജ്മെ​ന്‍റിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഉൗ​ട്ടു​പു​ര ഉ​ൾ​പ്പ​ടെ ക​ലോ​ത്സ ന​ഗ​രി​യി​ലെ പ​ല സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
എ​ന്നാ​ൽ കാ​ന്പ​സി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​റെ​ടു​ത്ത് വോ​ട്ട് പി​ടി​ത്ത​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. ജി​ല്ല​യി​ലെ അ​ഞ്ച് പോ​ളി​ടെ​ക്നി​ക്ക് കോ​ളേ​ജു​ക​ളി​ലാ​ണ് ഇ​ന്ന് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ലെ ഈ​ര​ടി​ക​ൾ അ​ല​യ​ടി​ച്ചു​യ​രു​ന്പോ​ൾ പോ​ളി​യി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളും മു​ന്ന​ണി​ക​ളും അ​വ​സാ​ന​വ​ട്ട വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ്. പോ​ളി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ള്ളി​യാ​ഴ്ച കൂ​ടു​ത​ൽ സു​ര​ക്ഷ ശ​ക്ത്മാ​ക്കി​യ​താ​യും കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​മെ​ന്നും തി​രൂ​ർ ഡി​വൈ​എ​സ്പി വി.​വി.​ബെ​ന്നി പ​റ​ഞ്ഞു.