ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Tuesday, November 29, 2022 12:14 AM IST
തി​രൂ​ർ: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം പ്ര​മാ​ണി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ ച​മ്ര​വ​ട്ടം പാ​ത​യി​ൽ ടി​പ്പ​ർ, ട്ര​ക്കു​ക​ൾ തു​ട​ങ്ങി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് നി​രോ​ധ​നം. പൊ​ന്നാ​നി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​റ്റി​പ്പു​റം വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ച്ചും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും ചേ​ളാ​രി​യി​ൽ നി​ന്നു ച​മ്ര​വ​ട്ടം പാ​ത​യി​ലേ​ക്കു ക​ട​ക്കാ​തെ ദേ​ശീ​യ​പാ​ത വ​ഴി​യും ബേ​പ്പൂ​രി​ൽ നി​ന്നു വ​രു​ന്ന​വ താ​നൂ​ർ ബീ​ച്ച് റോ​ഡ് വ​ഴി തീ​ര​ദേ​ശ​പാ​ത വ​ഴി​യും ക​ട​ന്നു​പോ​ക​ണ​മെ​ന്നു തി​രൂ​ർ ഡി​വൈ​എ​സ്പി വി.​വി ബെ​ന്നി അ​റി​യി​ച്ചു.
മേ​ൽ​പ്പ​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കു​ണ്ടാ​കും. ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണം. ക​ലോ​ത്സ​വ​ത്തി​ന് കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന സ്കൂ​ൾ ബ​സു​ക​ൾ കു​ട്ടി​ക​ളെ വേ​ദി​ക്കു സ​മീ​പം ഇ​റ​ക്കി തി​രൂ​ർ രാ​ജീ​വ്ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​നു
മു​ന്നി​ൽ സ​ജ്ജ​മാ​ക്കി​യ പാ​ർ​ക്കിം​ഗ്് ഗ്രൗ​ണ്ടി​ൽ നി​ർ​ത്ത​ണം. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന് ത​യാ​റാ​ക്കി​യി​രു​ന്ന പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ലും നി​ർ​ത്തി​യി​ട​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റു ചെ​റു​വ​ണ്ടി​ക​ളും ബോ​യ്സ് സ്കൂ​ളി​ൽ നി​ന്നു നൂ​റു മീ​റ്റ​ർ അ​ക​ലെ റോ​ഡ​രി​കു​ക​ളി​ൽ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​ക്കാ​തെ നി​ർ​ത്ത​ണം.