പു​ഴ​ക്കാ​ട്ടി​രി​യി​ൽ എം​ഇ​എ​സ് ആ​രോ​ഗ്യ​ഗ്രാ​മം പ​ദ്ധ​തി തു​ട​ങ്ങി
Sunday, November 27, 2022 3:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​വും പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന എം​ഇ​എ​സ് ആ​രോ​ഗ്യ​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 350 വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യും പി​ന്നീ​ട് ഘ​ട്ടം​ഘ​ട്ട​മാ​യി വി​ക​സി​പ്പി​ക്കു​വാ​നാ​ണ് തീ​രു​മാ​നം. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പു​ക​ളും ബോ​ധ​വ​ത്ക്ക​ര​ണ​വും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

എം​ഇ​എ​സ് ആ​രോ​ഗ്യ​ഗ്രാ​മം പ​ദ്ധ​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​കു​ൽ​സു ച​ക്ക​ച്ച​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ. ഡോ. ​മു​ബാ​റ​ക്ക് സാ​നി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ഫാ​മി​ലി ബെ​നി​ഫി​റ്റ് സ്കീം ​അ​വ​ത​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ഹ​മീ​ദ് ഫ​സ​ലും രേ​ഖ കൈ​മാ​റ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​മു​ഹ​മ്മ​ദ് സാ​ജി​ദും ക​രാ​ർ രേ​ഖ സ്വീ​ക​രി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടു​കു​ത്ത് ബാ​ബു​വും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.
പു​ഴ​ക്കാ​ട്ടി​രി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ദി​ലീ​പ്, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ബീ​നാ​സ​ണ്ണി, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ റ​ഫീ​ഖ്, ബാ​വ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പി.​ടി ബ​ഷീ​ർ, കെ.​പി ബ​ഷീ​ർ, സാ​ദി​ഖ​ലി രാ​മ​പു​രം, എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ദ്വൈ​ത്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ര​ണ്യ​സ​തീ​ഷ്, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.