ചാ​ലി​യാ​ർ പു​ഴ ശു​ചീ​ക​രി​ച്ചു
Wednesday, November 23, 2022 12:09 AM IST
എ​ട​ക്ക​ര: എ​രു​മു​ണ്ട നി​ർ​മ്മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ജ​ല​ശ്രീ ക്ല​ബ്ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ​യു​ടെ കൈ​പ്പി​നി ക​ട​വി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി. പു​നീ​ത് സാ​ഗ​ർ അ​ഭി​യാ​ൻ 2022-23 ന്‍റെ ‘ജ​ലം ജീ​വാ​മൃ​തം’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ശു​ചീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ന​ജ്മു​ന്നി​സ ഉ​ത്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​കെ. ബ്ല​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മ​ന്പാ​ട് എം​ഇ​എ​സ് കോ​ളേ​ജ് ജി​യോ​ള​ജി വി​ഭാ​ഗം അ​സി. പ്രൊ​ഫ.​പി.​എ​ൻ.​ശ​ര​ത് ശു​ദ്ധ​ജ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ക്ലാ​സെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​മ്മ മ​ത്താ​യി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ആ​ർ ജ​യ​ച​ന്ദ്ര​ൻ, സി.​എം.​ച​ന്ദ്ര​ൻ, സ്കൂ​ൾ ജ​ല​ശ്രീ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എം. ജെ​സി​മോ​ൾ, പ​ഞ്ചാ​യ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫ​ജീ​ഷ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​ജെ.​ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.