ത​പാ​ലി​ല​യ​ച്ച ലൈ​സ​ൻ​സ് കാ​ണാ​നി​ല്ല: അ​ന്വേ​ഷി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന് പോ​ലീ​സ്
Wednesday, November 23, 2022 12:08 AM IST
മ​ഞ്ചേ​രി: നി​ല​ന്പൂ​ർ സ​ബ് റീ​ജി​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട് ഓ​ഫീ​സി​ൽ നി​ന്നും അ​യ​ച്ച ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കാ​ണാ​താ​യി.​ഉ​ട​മ​ക്ക് ന​ൽ​കി​യ​താ​യി പോ​സ്റ്റു​മാ​ൻ. എ​ന്നാ​ൽ ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ട​മ. ലൈ​സ​ൻ​സ് ഉ​ട​മ 2021 മാ​ർ​ച്ച് 27ന് ​ലൈ​സ​ൻ​സ് കൈ​പ്പ​റ്റി ഒ​പ്പി​ട്ട് ന​ൽ​കി​യ​താ​യി പോ​സ്റ്റു​മാ​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്നും ഇ​തു​മൂ​ലം ത​നി​ക്ക് സാ​ന്പ​ത്തി​ക മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നും കാ​ണി​ച്ച് ഉ​ട​മ പോ​സ്റ്റു​മാ​നെ​തി​രെ കേ​സു കൊ​ടു​ത്തു.

ക​രു​ളാ​യി പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റു​മാ​നാ​യ ര​വീ​ന്ദ്ര​ൻ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഹ​ർ​ജി ന​ൽ​കി. ഇ​തി​ൽ പൂ​ക്കോ​ട്ടും​പാ​ടം പോലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന ആ​വ​ശ്യം. ഏ​താ​യാ​ലും പോ​സ്റ്റു​മാ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ ജ​ഡ്ജി എ​സ്.​മു​ര​ളീ​കൃ​ഷ്ണ ഹ​ർ​ജി ത​ള്ളി.