മ​ഞ്ചേ​രി​യി​ൽ "ആ​ൻ​തെ’ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 6042 വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, November 22, 2022 12:17 AM IST
മ​ഞ്ചേ​രി: വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യാ​യ നാ​ഷ​ണ​ൽ ടാ​ല​ന്‍റ് ഹ​ണ്ടി​ന് ആ​കാ​ശ് ബൈ​ജൂ​സി​ന്‍റെ മ​ഞ്ചേ​രി കേ​ന്ദ്ര​ത്തി​ൽ നി​ന്നു പ​ങ്കെ​ടു​ത്ത​ത് 6042 വി​ദ്യാ​ർ​ഥി​ക​ൾ.

ഈ ​വ​ർ​ഷം മൊ​ത്തം 25 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് രാ​ജ്യ​മാ​കെ ആ​ൻ​തെ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 2010ൽ ​ആ​ൻ​തെ സ​മാ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ ര​ജി​സ്ട്രേ​ഷ​നാ​ണി​ത്. 2022 ന​വം​ബ​ർ അ​ഞ്ചു​മു​ത​ൽ 13 വ​രെ ഓ​ണ്‍​ലൈ​നി​ലും ന​വം​ബ​ർ 6, 13 തീ​യ​തി​ക​ളി​ൽ ഓ​ഫ്ലൈ​നി​ലും പ​രീ​ക്ഷ​ക​ൾ ന​ട​ന്നു.

9-10 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം ന​വം​ബ​ർ 27നും 7-8 ​ക്ലാ​സു​ക​ളി​ലേ​ത് 29നും ​പു​റ​ത്തു​വ​രും. വി​ദ്യാ​ർ​ഥി​ക​ളെ വേ​ഗ​ത്തി​ൽ നീ​റ്റ്, ജെ​ഇ​ഇ എ​ന്നി​വ​യ്ക്ക് ത​യ്യാ​റാ​ക്കാ​ൻ ആ​ൻ​തെ സ​ഹാ​യി​ക്കു​ന്നു​വെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ആ​ൻ​തെ​യു​ടെ മു​ൻ പ​തി​പ്പ് പോ​ലെ ഗ്രേ​ഡു​ക​ളി​ലു​ട​നീ​ള​മു​ള്ള പ്ര​ക​ട​നം ന​ട​ത്തു​ന്ന അ​ഞ്ചു പേ​ർ​ക്ക് ഒ​രു ര​ക്ഷി​താ​വി​നൊ​പ്പം നാ​സ​യി​ലേ​ക്ക് സൗ​ജ​ന്യ യാ​ത്ര ല​ഭി​ക്കും. ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ര​ണ്ടു ല​ക്ഷം രൂ​പ വ​രെ കാ​ഷ് അ​വാ​ർ​ഡി​നും അ​ർ​ഹ​ത​യു​ണ്ട്.