മ​ദ്യ​ക്ക​ട​ത്ത്; യു​വാ​വ് പി​ടി​യി​ൽ
Tuesday, November 22, 2022 12:17 AM IST
ക​രു​വാ​ര​കു​ണ്ട്: കാ​റി​ൽ മ​ദ്യം ക​ട​ത്തി​യ യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി മാ​ക്കാ​ട​ൻ ജ​യ​പ്ര​കാ​ശി​നെ​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് കു​ട്ട​ത്തി​യി​ൽ വ​ച്ച് കാ​ളി​കാ​വ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ഷി​ജു​മോ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. 200 കു​പ്പി​ക​ളി​ലാ​യി നൂ​റു ലി​റ്റ​ർ മ​ദ്യ​മാ​ണ് ഇ​യാ​ളി​ൽ നി​ന്നുക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ എ​ക്സൈ​സ് സം​ഘം കു​ട്ട​ത്തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. പോ​ണ്ടി​ച്ചേ​രി​യി​ൽ നി​ന്നെ​ത്തി​ച്ച മ​ദ്യം ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​ൻ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്നു എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.