വ​ഴി​ക്ക​ട​വി​ൽ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ച മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Saturday, October 8, 2022 12:02 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും സം​ഘ​വും വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മ​റി, പു​ന്ന​ക്ക​ൽ,വെ​ള്ള​ക്ക​ട്ട, മ​രു​ത തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ച സ​ബ്സി​ഡി, മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.
പ്ര​ദേ​ശ​ത്തെ 89 വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​രു അ​ന്ത്യോ​ദ​യ കാ​ർ​ഡും ഏ​ഴു മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളും 25 സ​ബ്സി​ഡി കാ​ർ​ഡു​ക​ളും അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യും അ​വ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.
ഒ​രു മു​ൻ​ഗ​ണ​ന കാ​ർ​ഡും ഒ​രു സ​ബ്സി​ഡി കാ​ർ​ഡും അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ക്യാ​ൻ​സ​ൽ ചെ​യ്യു​ക​യും ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി മു​ൻ​ഗ​ണ​ന,സ​ബ്സി​ഡി കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ച​വ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സ​പ്ലൈ ഓ​ഫി​സ​ർ അ​റി​യി​ച്ചു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ മ​ധു ഭാ​സ്ക​ര​ൻ, റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നീ​ഷ്, ശ്രീ​ജു, ര​തി എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​തീ​ഷ്കു​മാ​ർ, സ​ത്യ​ഭാ​മ, ര​ഞ്ജി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും താ​ലൂ​ക്കി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രും.