ഡോ.​വി.​എ.​അ​രു​ണി​ന് നാം​സ് അ​സോ​സി​യേ​റ്റ് ഫെ​ലോ​ഷി​പ്പ്
Saturday, October 8, 2022 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യി​ൽ ക​മാ​ണ്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ.​വി.​എ.​അ​രു​ണ്‍ നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ അ​സോ​സി​യേ​റ്റ് ഫെ​ലോ​ഷി​പ്പി​ന് അ​ർ​ഹ​നാ​യി. പി​ജി​ഐ ചാ​ണ്ഡി​ഗ​ഡ്ഡി​ൽ ഹി​മാ​റ്റോ​ള​ജി വ​കു​പ്പി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തി വ​രി​ക​യാ​ണ് അ​രു​ണ്‍.
വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ സേ​വ​ന മേ​ഖ​ല​ക​ളി​ൽ കാ​ഴ്ച​വെ​ച്ച മി​ക​വു​ക​ളു​ടെ​യും നേ​ട്ട​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ൽ​പ്പ​തു വ​യ​സി​ന് താ​ഴെ​യു​ള്ള ഡോ​ക്ട​ർ​മാ​രി​ൽ നി​ന്ന് അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​ള്ള​വ​ർ​ക്കാ​ണ് ഈ ​പു​ര​സ്കാ​രം ന​ൽ​കി വ​രു​ന്ന​ത്. ന​വം​ബ​ർ 12ന് ​ജ​യ്പൂ​രി​ൽ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ ഭ​ക്തി​ഗാ​ന ര​ച​യി​താ​വ് പി.​സി.​അ​ര​വി​ന്ദ​ന്‍റെ​യും എ​ൽ​ഐ​സി​യി​ൽ നി​ന്ന് വി​ര​മി​ച്ച വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ്.