ല​ഹ​രി​ക്കെ​തി​രേ ന​വ​കേ​ര​ള മു​ന്നേ​റ്റം
Friday, October 7, 2022 12:33 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജാ​ഗ്ര​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ടി.​എം.​ഷൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ എം.​സു​ജ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ന്പോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി.​അ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഗീ​സ്, പു​ളി​യ​ഞ്ചാ​ലി​ൽ അ​സീ​സ്, എം.​ഐ.​ഹ​മീ​ദ്, പി.​ആ​ർ.​മു​ര​ളി, മു​ഹ​മ്മ​ദാ​ലി സു​ല്ല​മി, റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​രാ​യ രാ​ജേ​ഷ് കു​മാ​ർ, രാ​ജേ​ഷ്, പി ​ബീ​ന, ദീ​ലി​പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷി​താ​ക്ക​ൾ​ക്കു​ള ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സി​ന് വി​മു​ക്തി ക്ല​ബ്ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി.​മു​സ​ഫ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷി​താ​ക്ക​ൾ​ക്ക് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ക​രു​ത​ൽ കൈ​പു​സ്ത​ക​വി​ത​ര​ണ​വും ന​ട​ത്തി.