സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലെ കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ​ം! ബാ​ല​മി​ത്ര പ​രി​പാ​ടി ജി​ല്ല​യി​ൽ ഉൗ​ർ​ജി​ത​മാ​ക്കും
Friday, October 7, 2022 12:33 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളി​ൽ കു​ഷ്ഠ​രോ​ഗ​ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ കു​ട്ടി​ക​ളി​ലെ കു​ഷ്ഠ രോ​ഗ നി​വാ​ര​ണ​ത്തി​നാ​യു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യാ​യ ‘ബാ​ല​മി​ത്ര ’പ​രി​പാ​ടി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി.

ജി​ല്ല​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള മു​ഴു​വ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും ശ​രീ​ര​പ​രി​ശോ​ധ​ന ന​ട​ത്തി പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ കു​ഷ്ഠ​രോ​ഗ നി​ർ​ണ​യം ന​ട​ത്തു​ന്ന പ​രി​പാ​ടി​യാ​ണ് ബാ​ല​മി​ത്ര.

2022 ഒ​ക്ടോ​ബ​ർ 19 നു​ള്ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശീ​ല​നം ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കും. അ​ധ്യാ​പ​ക​ർ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ലെ​വി​ടെ​യെ​ങ്കി​ലും കു​ഷ്ഠ​രോ​ഗ ല​ക്ഷ​ണ​മാ​കാ​നി​ട​യു​ള്ള അ​ട​യാ​ള​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്തി അ​വ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കും.

വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ ഇ​വ പ​രി​ശോ​ധി​ച്ച് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക​യും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ സു​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. 2022 ന​വം​ബ​ർ 10ന​കം മു​ഴു​വ​ൻ പേ​രു​ടെ​യും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും.

രോ​ഗം നി​ർ​ണ​യി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​രം പ​ര​സ്യ​മാ​ക്കാ​തെ​യാ​ണ് ചി​കി​ത്സ. ജി​ല്ല​യി​ൽ ക​ണ്ടു പി​ടി​ക്കു​ന്ന രോ​ഗി​ക​ളി​ൽ 15 ശ​ത​മാ​ന​ത്തോ​ളം 14 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. ഇ​തി​ൽ പ​കു​തി​യി​ലേ​റെ​യും മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​ൻ ഇ​ട​യാ​ക്കു​ന്ന അ​ധി​ക​രോ​ഗ​ബാ​ധി​ത​രും അം​ഗ​വൈ​ക​ല്യ സാ​ധ്യ​ത​യു​ള്ള​വ​രു​മാ​ണ്.

കു​ട്ടി​ക​ളി​ലെ രോ​ഗ നി​ര​ക്ക് മു​തി​ർ​ന്ന നി​ര​വ​ധി പേ​രി​ൽ രോ​ഗം ഒ​ളി​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ട് എ​ന്ന സൂ​ച​ക​മാ​ണ്. ന​വം​ബ​ർ പ​ത്തി​ന​കം മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ലും രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കും.

സ്കൂ​ൾ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ.​ബി.​എ​സ്.​കെ.​ന​ഴ്സു​മാ​രു​ടെ പൂ​ർ​ണ സ​ഹാ​യ​വു​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ.​കെ.​പി.​അ​ഹ​മ്മ​ദ് അ​ഫ്സ​ൽ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. അ​സി. ലെ​പ്ര​സി ഓ​ഫീ​സ​ർ​മാ​രാ​യ ത​ന്പി പാ​റ​യി​ൽ, വി.​കെ.​അ​ബ്ദു​ൽ സ​ത്താ​ർ, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.