ജി​ല്ലാ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നം
Friday, October 7, 2022 12:31 AM IST
അ​ങ്ങാ​ടി​പ്പു​റം: ഒ​ക്ടോ​ബ​ർ 22,23 തി​യ​തി​ക​ളി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്ത് ന​ട​ക്കു​ന്ന സി​ഐ​ടി​യു മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ സി​ഐ​ടി​യു മ​ങ്ക​ട ഏ​രി​യാ ക​ണ്‍​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. സ​മ്മേ​ള​ന​ത്തി​ന് അ​നു​ബ​ന്ധ​മാ​യി ഏ​രി​യ​യി​ൽ വി​വി​ധ സെ​മി​നാ​റു​ക​ൾ, ച​ല​ച്ചി​ത്ര​പ്ര​ദ​ർ​ശ​നം, ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​റാ​ലി​യി​ൽ നാ​ലാ​യി​രം പേ​ർ പ​ങ്കെ​ടു​ക്കും.

ഏ​രി​യാ ക​ണ്‍​വെ​ൻ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് വി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ.​ഹ​രി അ​ധ്യ​ക്ഷ​നാ​യി. കെ ​ദി​ലീ​പ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും പി.​പ​ത്മ​ജ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി എം.​പി.​സ​ലീം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​കെ.​കു​ഞ്ഞു​മോ​ൻ സ​മ്മേ​ള​ന ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി. സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​വേ​ലു, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം.​മു​സ്ത​ഫ, കെ.​പി.​വി​ജ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പി.​അ​ബ്ദു​സ​മ​ദ് സ്വാ​ഗ​ത​വും, കെ.​ടി.​അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി എ.​ഹ​രി (പ്ര​സി​ഡ​ന്‍റ്), എം.​പി.​സ​ലീം (സെ​ക്ര​ട്ട​റി), പി. ​അ​ബ്ദു​സ​മ​ദ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.