എടക്കര: നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നാല് ദിവസം നീണ്ടുനിന്ന ഉത്സവപ്പെരുമ 2022-ന് സമാപനമായി. ഭിന്നശേഷി സ്നേഹ സംഗമത്തേൊടയാണ് പരിപാടി സമാപിച്ചത്. വയോജന ദിനാചരണം, അങ്കണവാടി കലോൽസവം, ഐസിഡിഎസ് ദിനാചരണം, ഹരിത കർമ്മ സേന ദിനാചരണം തുടങ്ങിയ പരിപാടികളാണ് സംഗമത്തിൽ നടത്തിയത്.
സമാപന ദിവസം നടന്ന ഭിന്നശേി സ്നേഹ സംഗമം പി.വി.അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയിൽ, ബ്ലോക്ക് സ്ഥരസമിതി അംഗങ്ങളായ സജ്ന അബ്ദുറഹ്മാൻ, വാളപ്ര റഷീദ്, സൂസമ്മ മത്തായി, ബിഡിഒ എ.ജെ.സന്തോഷ്, ചുങ്കത്തറ സിഎച്ച്സി മെഡിക്കൽ ഓഫീസർ ലാൽ പരമേശ്വർ, ബ്ലോക്ക് മെന്പർമാരായ സി.കെ.സുരേഷ്, സഹിൽ അകന്പാടം, സീനത്ത് നൗഷാദ്, മറിയാമ്മ ജോർജ്, ബാബു ഏലക്കാടൻ, അനിജ സബാസ്റ്റ്യൻ, പ്രദീഷ്, പരിവാർ ജില്ലാ കോ-ഓർഡിനേറ്റർ ജാഫർ ചാളകണ്ടി എന്നിവർ സംസാരിച്ചു.