സ്വ​ച്ച് സ​ർ​വേ​ക്ഷ​ൻ; സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം മ​ഞ്ചേ​രിക്ക്
Friday, October 7, 2022 12:31 AM IST
മ​ഞ്ചേ​രി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍ ‘സ്വ​ച്ച് സ​ർ​വേ​ക്ഷ​ൻ -2022’ൽ ​സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ. 50000-100000 നും ​ഇ​ട​യി​ൽ ജ​ന​സം​ഖ്യ വ​രു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ റാ​ങ്ക് പ​ട്ടി​ക​യി​ലാ​ണ് മ​ഞ്ചേ​രി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

കേ​ന്ദ്ര ഭ​വ​ന ന​ഗ​ര​കാ​ര്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ലാ​ണി​ത്. മി​ക​ച്ച രീ​തി​യി​ലു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണം, ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, വൃ​ത്തി​യു​ള്ള റോ​ഡു​ക​ൾ, മാ​ലി​ന്യ​മു​ക്ത​മാ​യ പൊ​തു​യി​ട​ങ്ങ​ൾ, പൊ​തു​ശു​ചി​മു​റി, ജ​ലാ​ശ​യ സം​ര​ക്ഷ​ണം, മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യു​ള്ള മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ ഫെ​സി​ലി​റ്റി (എം​സി​എ​ഫ്)​യു​ടെ പ്ര​വ​ർ​ത്ത​നം,ശാ​സ്ത്രീ​യ​മാ​യ കോ​ഴി മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ​യാ​ണ് നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. നേ​ര​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​ണ്‍ ഡെ​ഫി​ക്കേ​ഷ​ൻ പ്ല​സ് അം​ഗീ​കാ​ര​വും മാ​ലി​ന്യ​സം​സ്ക​ര​ണം പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​റ്റൊ​രു പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു.

എ​സ്.​ബി.​എം-​ര​ണ്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ല​വി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും ആ​ധു​നി​ക രീ​തി​യി​ലു​ള്ള മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ ഫെ​സി​ലി​റ്റി, മ​ലി​ന​ജ​ല ട്രീ​റ്റ്മെ​ന്‍റ് പ്ലാ​നന്‍റ്, പൊ​തു​ശു​ചി​മു​റി​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ച് മ​ഞ്ചേ​രി​യെ ശു​ചി​ത്വ​സു​ന്ദ​ര​ന​ഗ​ര​മാ​ക്കി മാ​റ്റു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം.​സു​ബൈ​ദ പ​റ​ഞ്ഞു.സം​സ്ഥാ​ന​ത്തെ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​വും ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണെ​ന്ന​ത് മ​ല​പ്പു​റ​ത്തി​ന് നേ​ട്ട​മാ​യി.

മ​ഞ്ചേ​രി​ക്ക് പു​റ​മെ മ​ല​പ്പു​റം, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി, തി​രൂ​ർ എ​ന്നീ ന​ഗ​ര​സ​ഭ​ക​ളാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. 25000-50000 നും ​ഇ​ട​യി​ൽ ജ​ന​സം​ഖ്യ വ​രു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യും പ​ത്താം സ്ഥാ​ന​ത്താ​യി നി​ല​ന്പൂ​രും എ​ത്തി. പ​ര​പ്പ​ന​ങ്ങാ​ടി 16, വ​ളാ​ഞ്ചേ​രി 27, കോ​ട്ട​ക്ക​ൽ 32, താ​നൂ​ർ 41, കൊ​ണ്ടോ​ട്ടി 42 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ന​ഗ​ര​സ​ഭ​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ റാ​ങ്കു​ക​ൾ.