പൊ​ന്നാ​നി ഹാ​പ്പി​നെ​സ് സെ​ന്‍റർ എ​ട്ടി​ന് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, October 6, 2022 12:02 AM IST
പൊ​ന്നാ​നി: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ​കൊ​ണ്ടു തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ സം​ര​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കു​ന്നു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ന്ധ ​ഹാ​പ്പി​നെ​സ് സെ​ന്‍​റ​ർ​ന്ധ (എ​മ​ർ​ജ​ൻ​സി കെ​യ​ർ ആ​ൻ​ഡ് റി​ക്ക​വ​റി സെന്‍റ​ർ) എ​ട്ടി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ന​ന്ദ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണി​ത്.
ച​ന്ത​പ്പ​ടി​യി​ലെ പ​ഴ​യ ബം​ഗ്ലാ​വ് വ​ള​പ്പി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യും ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദി ​ബാ​നി​യ​ൻ​സ് എ​ന്ന എ​ൻ​ജി​ഒ സം​ഘ​ട​ന​യും പൊ​ന്നാ​നി ശാ​ന്തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ​യി​ൽ സം​ഘ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ര​ജീ​ഷ് ഉൗ​പ്പാ​ല, എം. ​ആ​ബി​ദ, ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ദി ​ബാ​നി​യ​ൻ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്വാ​ലി​ഹ്, ശാ​ന്തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ സാ​ലി​ഹ്, അ​ക്ബ​ർ മൂ​സ, ഇ​സി​ആ​ർ​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സി.​പി.​മു​ഹ​മ്മ​ദ്കു​ഞ്ഞി, ഡോ.​ഷ​മീ​ൽ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. സ​ജി​റൂ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.