ല​ഹ​രി​ക്കെ​തി​രേ വെ​റ്റി​ല​പ്പാ​റ സ്കൂ​ളി​ൽ ജ​ന ജാ​ഗ്ര​ത സ​മി​തി
Sunday, October 2, 2022 12:23 AM IST
വെ​റ്റി​ല​പ്പാ​റ : വെ​റ്റി​ല​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍​റ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും പി​ടി​എ, എം​ടി​എ, എ​സ്എം​സി ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും വ്യ​വ​സാ​യി​ക​ളും ഡ്രൈ​വ​ർ​മാ​രും ഒ​ത്തു ചേ​ർ​ന്നു സ്കൂ​ളി​ൽ ജ​ന ജാ​ഗ്ര​ത സ​മി​തി​ക്കു രൂ​പം ന​ൽ​കി.

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ ഇ​ന്നു ഗാ​ന്ധി ജ​യ​ന്തി മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​പു​ല​മാ​യ ക​ർ​മ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി സ്കൂ​ളി​ൽ ന​ട​പ്പാ​ക്കും. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ചി​കി​ത്സ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യാ​ണ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ്കൂ​ളി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ വെ​റ്റി​ല​പ്പാ​റ, കി​ണ​റ​ട​പ്പ​ൻ, വി​ള​ക്കു​പ​റ​ന്പ്, ഓ​ട​ക്ക​യം എ​ന്നി ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്താ​ൻ ജാ​ഗ്ര​ത സ​മി​തി തീ​രുമാ​നി​ച്ചു. ഇ​തി​നാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ മെം​ബ​ർ​മാ​രും ചേ​ർ​ന്ന് സ്കി​റ്റ്, ഷോ​ർ​ട്ട്് ഫി​ലിം എ​ന്നി​വ ത​യാ​റാ​ക്കാ​നും സ്കൂ​ൾ കാ​ന്പ​സി​ന​കം ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു കു​ട്ടി​ക​ളി​ൽ നി​ന്നു ആ​ന്‍റി നാ​ർ​കോ​ട്ടി​ക് ക്ല​ബ് രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഇ​ന്നു ക​ർ​മ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ് ലൗ​ലി ജോ​ണ്‍, ല​ഹ​രി വി​രു​ദ്ധ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ജ​ൻ, അ​ധ്യ​ക്ഷ​ൻ ഉ​സ്മാ​ൻ പാ​റ​ക്ക​ൽ, ജോ​ഷി, സ​ജീ​വ്, അ​ലി അ​ക്ബ​ർ, കൗ​ണ്‍​സി​ല​ർ മു​ഹ്സി​ന, എ​സ്എം​സി ചെ​യ​ർ​മാ​ൻ മു​ജീ​ബ്, ബേ​ബി മാ​ത്യു, അ​ബ്ദു​ൾ റ​ഷീ​ദ്, ഷ​റ​ഫു​ദീ​ൻ കൊ​റ​ളി​യാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ, വ്യ​വ​സാ​യി​ക​ൾ, ഡ്രൈ​വ​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.