സ​ഹ​ജ​രു​ടെ ദു:​ഖം ഏ​റ്റെ​ടു​ത്ത​വ​ർ​ക്കേ സേ​വാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ന്നോ​ട്ടു പോ​കാ​നാ​കൂ: ഡോ.​ധ​ർ​മാ​ന​ന്ദ സ്വാ​മി​ക​ൾ
Monday, September 26, 2022 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ഹ​ജ​രു​ടെ ദു:​ഖം ഏ​റ്റെ​ടു​ത്ത​വ​ർ​ക്കേ സേ​വാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യൂ​വെ​ന്ന് കാ​രേ​ക്കാ​ട് രാ​മാ​ന​ന്ദാ​ശ്ര​മം മ​ഠാ​ധി​പ​തി ഡോ. ​ധ​ർ​മാ​ന​ന്ദ സ്വാ​മി​ക​ൾ. ദേ​ശീ​യ സേ​വാ​ഭാ​ര​തി മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം പെ​രി​ന്ത​ൽ​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​ശു​ദ്ധി​യു​ള്ള കാ​ര്യ​ക​ർ​ത്താ​ക്ക​ളു​ടെ ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ സ​മൂ​ഹ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യൂ. അ​ശ​ര​ണ​രാ​യ പി​ന്നാ​ക്ക ഗ്രാ​മീ​ണ മേ​ഖ​ല​യെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കാ​ൻ സേ​വാ​ഭാ​ര​തി​യു​ടെ പ്ര​വ​ർ​ത്ത​നം കൊ​ണ്ടു മാ​ത്ര​മേ ക​ഴി​യൂ.
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പോ​ലും അം​ഗീ​ക​രി​ച്ച സേ​വാ​ഭാ​ര​തി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​ടി വി​ദ്യാ​ധ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജ​യ​പ്ര​കാ​ശ് അ​രി​ന്പൂ​ത്ത് പ്ര​സം​ഗി​ച്ചു. എ​ൻ. സ​ത്യ​ഭാ​മ സം​ഘ​ട​നാ പ​രി​ച​യം നി​ർ​വ​ഹി​ച്ചു. ഒ​ളി​ന്പ്യ​ൻ ആ​കാ​ശ് എ​സ്. മാ​ധ​വ​ൻ, ക​വ​യി​ത്രി ജ​ല​ജ പ്ര​സാ​ദ്, ചോ​ല​നാ​യ്ക്ക​ർ വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക​നും നി​ല​ന്പൂ​ർ സ്വ​ദേ​ശി​യു​മാ​യ സി.​വി​നോ​ദ്, കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സ​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ സി.​പി ന​ന്ദി​ത എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ഡി. വി​ജ​യ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ’സേ​വാ​മൃ​തം’ സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ലീ​ലാ​കൃ​ഷ്ണ​ൻ വെ​ള്ളോ​ടി നി​ർ​ഹി​ച്ചു. സു​വ​നീ​റി​ന് പേ​രു നി​ർ​ദേ​ശി​ച്ച പി. ​ബാ​ല​കൃ​ഷ്ണ​ൻ, അ​ഡ്വ. പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ലീ​ലാ​കൃ​ഷ്ണ​ൻ വെ​ള്ളോ​ടി​യും സ​ദാ​ന​ന്ദ​ൻ അ​ങ്ങാ​ടി​പ്പു​റ​വും നെ​ൻ​മി​നി​യി​ൽ ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 45 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ പ്ര​മാ​ണം ദേ​ശീ​യ സേ​വാ​ഭാ​ര​തി​യു​ടെ സേ​വാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​വി​ജ​യ​ന് കൈ​മാ​റി. സം​സ്ഥാ​ന ഘ​ട​കം ത​വ​നൂ​ർ യൂ​ണി​റ്റി​നു ന​ൽ​കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം ഡി. ​വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. പ്ര​തി​നി​ധി​ക​ൾ​ക്കു പ​രി​ശീ​ല​ന​വും ന​ൽ​കി.