പി​എം കി​സാ​ൻ പ​ദ്ധ​തി: ഗു​ണ​ഭോ​ക്താ​ക്ക​ൾ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം
Thursday, September 22, 2022 11:13 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ പി.​എം കി​സാ​ൻ പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ 30ന​കം പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത​ല്ല. കൃ​ഷി ഭൂ​മി സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ർ​ഷ​ക​ർ എ​യിം​സ് www.aism.kerala.gov.in പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് സ്വ​ന്തം പേ​രി​ലു​ള്ള കൃ​ഷി​ ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ ചേ​ർ​ത്ത് ഞ​ല​ഘ​ക​ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി കൃ​ഷി​ഭ​വ​നി​ലേ​ക്കു സ​മ​ർ​പ്പി​ക്ക​ണം. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ക്ഷ​യ /ഡി​ജി​റ്റ​ൽ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ സ​മീ​പ​ത്തു​ള്ള കൃ​ഷി​ഭ​വ​ൻ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ സ്വ​ന്ത​മാ​യോ മേ​ൽ​പ്പ​റ​ഞ്ഞ അ​പേ​ക്ഷാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാം. സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ നി​ല​വി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ റ​വ​ന്യൂ ലാ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം പോ​ർ​ട്ട​ലി​ൽ ചേ​ർ​ത്തി​ട്ടി​ല്ലാ​ത്ത ക​ർ​ഷ​ക​ർ അ​വ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ല്ലേ​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
പി​എം കി​സാ​ൻ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ ഇ-​കെ​വൈ​സി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി www.pmkisan.gov.in പോ​ർ​ട്ട​ലി​ൽ ഫാ​ർ​മേ​ഴ്സ് കോ​ർ​ണ​ർ മെ​നു​വി​ൽ ഇ-​കെ​വൈ​സി ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം. ക​ർ​ഷ​ക​രു​ടെ ആ​ധാ​ർ ന​ന്പ​റി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള മൊ​ബൈ​ൽ ന​ന്പ​റി​ൽ ല​ഭ്യ​മാ​കു​ന്ന ഒ​ടി​പി ന​ൽ​കി ഇ-​കെ​വൈ​സി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാം. ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് പി.​എം കി​സാ​ൻ പോ​ർ​ട്ട​ൽ വ​ഴി​യോ, അ​ക്ഷ​യ/ ഡി​ജി​റ്റ​ൽ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ/​സ​മീ​പ​ത്തു​ള്ള കൃ​ഷി​ഭ​വ​ൻ വ​ഴി​യോ ഇ-​കെ​വൈ​സി പൂ​ർ​ത്തീ​ക​രി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്കു കാ​ർ​ഷി​ക വി​വ​ര സ​ങ്കേ​തം ടോ​ൾ​ഫ്രീ ന​ന്പ​ർ 1800-425-1661, പി​എം കി​സാ​ൻ സം​സ്ഥാ​ന ഹെ​ൽ​പ്പ് ഡെ​സ്ക് ന​ന്പ​ർ 0471-2964022, 2304022 എ​ന്നി​വ​യു​മാ​യോ സ​മീ​പ​ത്തു​ള്ള കൃ​ഷി​ഭ​വ​നു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.