ക​ള​ക്ട​റു​ടെ കോ​ള​നി സ​ന്ദ​ർ​ശ​നം പ്ര​ഹ​സ​ന​മെ​ന്നു ആ​ക്ഷേ​പം
Wednesday, August 17, 2022 12:20 AM IST
എ​ട​ക്ക​ര: ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ പോ​ത്തു​ക​ല്ലി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം പ്ര​ഹ​സ​ന​മാ​യ​താ​യി ആ​ക്ഷേ​പം. മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ്, ത​ണ്ട​ൻ​ക​ല്ല്, ഭൂ​ദാ​നം ചെ​ന്പ്ര എ​ന്നീ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലാ​ണ് ക​ള​ക്ട​ർ ഇ​ന്ന​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കോ​ള​നി​ക​ളു​ടെ ദു​ര​വ​സ്ഥ ആ​ദി​വാ​സി​ക​ൾ ക​ള​ക്ട​റെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ക​ള​ക്ട​ർ ത​യാ​റാ​യി​ല്ല. 2019ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലാ​ണ് ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​ക്കാ​ർ താ​മ​സി​ക്കു​ന്ന​ത്. നി​ര​ന്ത​ര​മു​ള്ള കാ​ട്ടാ​ന​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യ കോ​ള​നി​ക്കാ​ർ കോ​ള​നി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഒ​രു​ക്ക​മ​ല്ല. സ്വ​ന്ത​മാ​യി വീ​ടും ഭൂ​മി​യും ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​രി​നു നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്.
ഇ​വ​രി​പ്പോ​ൾ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ർ​ട്ടി​ഫൈ ചെ​യ്തി​ട്ടു​ള്ള​തു​മാ​ണ്. വൈ​ദ്യു​തി​പോ​ലും ഈ ​ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലി​ല്ല. രോ​ഗി​ക​ളെ​യും കൊ​ണ്ടു നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന വാ​ന​ങ്ങ​ൾ​ക്ക് വാ​ട​ക ന​ൽ​കാ​ൻ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ത​യാ​റാ​കാ​ത്ത​തി​നാ​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​ത്ത അ​വ​സ്ഥ​യും വീ​ടു​ക​ളി​ൽ പ്ര​സ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യും കോ​ള​നി​ക്കാ​ർ ക​ള​ക്ട​റെ അ​റി​യി​ച്ചു. കാ​ല​ങ്ങ​ളാ​യു​ള്ള ത​ങ്ങ​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​നു നി​ല​വി​ലെ റോ​ഡ് ഗ​താ​ഗ​ത യേ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഭൂ​ദാ​നം ചെ​ന്പ്ര കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. കൃ​ത്യ സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​ള​നി​യി​ലെ യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ മ​ടി​യി​ൽ കി​ട​ന്ന് പ്ര​സ​വി​ക്കേ​ണ്ട സാ​ഹ​ച​ര്യം​വ​രെ ക​ള​ക്ട​റെ ആ​ദി​വാ​സി​ക​ൾ അ​റി​യി​ച്ചു. നി​ല​വി​ലെ റോ​ഡി​ൽ പു​ഴ​യി​ലെ ച​ര​ലും മ​ണ്ണും ഇ​ട്ട് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പു​ഴ​യി​ൽ നി​ന്നു​ള്ള മ​ണ്ണെ​ടു​ത്ത് റോ​ഡ് ന​ന്നാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു. ചാ​ലി​യാ​ർ പു​ഴ​യി​ൽ നി​ന്നു നീ​ക്കം ചെ​യ്ത ച​ര​ലും മ​ണ​ലും പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി റോ​ഡു​ക​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​ന്പി​ലും സ്വ​കാ​ര്യ റോ​ഡു​ക​ളി​ലും നി​ക്ഷേ​പി​ച്ച​യി​ട​ത്താ​ണ് ആ​ദി​വാ​സി​ക​ൾ​ക്കു നി​ഷേ​ധ​മു​ണ്ടാ​യ​ത്. ക​ള​ക്ട​റു​ടെ നി​ല​പാ​ട് ആ​ദി​വാ​സി​ക​ളി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ആ​ധാ​ർ കാ​ർ​ഡി​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തും റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രി​ല്ലാ​ത്ത​തും പ​രി​ഹ​രി​ക്കാ​മെ​ന്ന പ​തി​വു​പ​ല്ല​വി മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​വും ആ​ദി​വാ​സി​ക​ൾ കേ​ട്ട​ത്. കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​നി​ക​ളി​ൽ എ​ത്തി​യ​പ്പോ​ൾ ക​ണ്ട ദു​ര​വ​സ്ഥ​ക​ൾ ക​ള​ക്ട​റെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​നം.