പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കു​ടും​ബ​ശ്രീ ഹോം ​ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 13, 2022 11:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്ത്രീ ​ശാ​ക്തീ​ക​ര​ണ രം​ഗ​ത്തു കേ​ര​ളം ലോ​ക​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നു മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കു​ടും​ബ​ശ്രീ​യു​ടെ ഹോം​ഷോ​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ൽ കു​ടും​ബ​ശ്രീ വ​ലി​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. സ​ത്രീ​ക​ളെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കാ​നും സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്കു താ​ങ്ങാ​കാ​നും കു​ടും​ബ​ശ്രീ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഈ ​മാ​തൃ​ക പ​ക​ർ​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ബ്രാ​ൻ​ഡിം​ഗ്, പാ​ക്കിം​ഗ് എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​കും. വി​പ​ണ​നം ഓ​രോ വാ​ർ​ഡി​നെ​യും കേ​ന്ദ്രീ​ക​രി​ച്ച് ഡ​യ​റ​ക്ട് മാ​ർ​ക്ക​റ്റിം​ഗ് മാ​തൃ​ക​യി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത് .

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 20 കു​ടും​ബ​ശ്രീ സം​രം​ഭ​ക യൂ​ണി​റ്റു​ക​ളു​ടെ 47 ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​പ​ണി​യി​ലി​റ​ക്കു​ക. ഇ​തു​വ​ഴി 470 പേ​ർ​ക്കു ജോ​ലി​യും ഉ​പ​ജീ​വ​ന​വും ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോം ​ഷോ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​സീ​റ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​ടി അ​ഫ്സ​ൽ, സി. ​സു​കു​മാ​ര​ൻ, സോ​ഫി​യ, സ​ഈ​ദ, പി.​എം മു​സ്ത​ഫ, പി. ​സൗ​മ്യ, ജ​മീ​ല ചാ​ലി​യ​ത്തൊ​ടി, കെ.​ടി ഇ​ഖ്ബാ​ൽ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ഫ​ർ ക​ക്കൂ​ത്ത്, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഹോം ​ഷോ​പ്പ് പ​ദ്ധ​തി മാ​നേ​ജ​ർ പി.​എ​സ് സ​ന്ദീ​പ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ വി.​കെ വി​ജ​യ, കെ. ​സു​നി​ത, റാ​ണി എ​ലി​സ​ബ​ത്ത്, നൗ​റ യാ​സ്മി​ൻ, എ.​ടി ജ​യ​ശ്രീ, വി.​പി ജി​ഷ, ഷ​ഹ​നാ​സ് ബാ​നു, എ​ൻ. ശ്രീ​ലേ​ഖ, പ്രൊ​ജ​ക്ട് മാ​നേ​ജ​ർ​മാ​രാ​യ കെ.​ടി ജി​ജു, പി.​റെ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.