യു​ദ്ധ​വി​രു​ദ്ധ ദി​നാ​ച​ര​ണം സ​മാ​പി​ച്ചു; യു​ദ്ധ​മു​ഖ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ടു മെ​ഹ്ഷാ​ബ്
Saturday, August 13, 2022 12:31 AM IST
കാ​ളി​കാ​വ് : യു​ക്രൈ​ൻ യു​ദ്ധ​മു​ഖ​ത്ത് നി​ന്നെ​ത്തി​യ മാ​ളി​യേ​ക്ക​ൽ സ്വ​ദേ​ശി വാ​ളാ​ഞ്ചി​റ മെ​ഹ്ഷാ​ബി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ട് മാ​ളി​യേ​ക്ക​ൽ ജി​യു​പി സ്കൂ​ൾ ഹി​രോ​ഷി​മ-​നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം സ​മാ​പി​ച്ചു.
അ​ധ്യാ​പി​ക കെ.​കെ സു​മ​തി സ​മാ​പ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ക്രൈ​ൻ യു​ദ്ധ മു​ഖ​ത്തു നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത് നാ​ൽ​പ​തു കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി പാ​ലാ​യ​നം ചെ​യ്തു​കൊ​ണ്ടാ​ണെ​ന്നും യു​ദ്ധം സ​ർ​വ​നാ​ശ​മാ​ണു​ണ്ടാ​ക്കു​ക​യെ​ന്നും മെ​ഹ്ഷാ​ബ് വി​വ​രി​ച്ചു.
കൊ​ടും​ത​ണു​പ്പു സ​ഹി​ച്ചു ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​ത്ത അ​വ​സ്ഥ​യും നാ​ട്ടു​കാ​ർ ത​ന്ന അ​ഭ​യ​വു​മെ​ല്ലാം അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. യു​ക്രൈ​നി​ൽ ട​ർ​നോ​പി​ൽ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മെ​ഹ്ഷാ​ബ്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ യു​ദ്ധം മൂ​ല​മു​ണ്ടാ​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ളി​യേ​ക്ക​ൽ വാ​ളാ​ഞ്ചി​റ അ​ബൂ​ബ​ക്ക​റി​ന്‍റെ​യും റം​ല​ത്തി​ന്‍റെ​യും മ​ക​നാ​ണ് മെ​ഹ്ഷാ​ബ്. യു​ക്രൈ​നി​ൽ യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ട​ർ​നോ​പി​ൽ നി​ന്നു പോ​ള​ണ്ട് വ​ഴി​യാ​ണ് മെ​ഹ്ഷാ​ബും സം​ഘ​വും ര​ക്ഷ​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ മെ​ഹ്ഷാ​ബി​നെ ഹി​രോ​ഷി​മ - നാ​ഗ​സാ​ക്കി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. കു​ട്ടി​ക​ളു​മാ​യി ഇ​ദ്ദേ​ഹം ഏ​റെ നേ​രം സം​വ​ദി​ച്ചു. ഇ​നി​യൊ​രു യു​ദ്ധം വേ​ണ്ടേ വേ​ണ്ട എ​ന്ന ത​ല​ക്കെ​ട്ടി​ൽ ര​ണ്ടു ദി​വ​സ​മാ​യി​ട്ടാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ സ​ഡാ​ക്കോ കൊ​ക്കു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും മു​ദ്രാ​വാ​ക്യ​ങ്ങ​ളും ആ​വേ​ശ​ക​ര​മാ​യി.
സാ​മൂ​ഹി​ക ശാ​സ്ത്ര ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​സ്എം​സി ചെ​യ​ർ​മാ​ൻ പി. ​ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​കെ തോ​മ​സ് സ​ന്ദേ​ശ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി. ​ശാ​ലി​നി, പി. ​അ​ബ്ദു​ൾ​സ​ലാം, കെ. ​ര​ഞ്ജി​ത, കെ. ​ഫാ​രി​ഷ, പി.​എ ശ​ബി​നി, വി. ​ഹ​ഫ്സ​ത്ത്, സി.​കെ ശ​ബ്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.