സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി
Thursday, August 11, 2022 11:50 PM IST
തു​വ്വൂ​ർ: പു​ക്കൂ​ത്ത് ജി​എ​ൽ​പി സ്കൂ​ളി​ൽ ലീ​ഡ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി.​എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ൽ​സ​രി​ച്ച​പ്പോ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​ഫാ​ത്തി​മ റ​ഷ ലീ​ഡ​റാ​യും, പി.​ഷ​ഹ​ബാ​സ് അ​മ​ൽ ഡ​പ്യൂ​ട്ടി ലീ​ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ അ​വ​ബോ​ധം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ബാ​ല​റ്റ് സം​വി​ധാ​ന​ത്തോ​ടെ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​തേ മാ​തൃ​ക​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​വേ​ശ​മാ​യി. ഒ​ന്ന് മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ 287 വി​ദ്യാ​ർ​ഥി​ക​ളി​ൽ 243 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.