മ​ഴ ക​ന​ത്തു; കോ​ള​നി​ക​ൾ ഒ​റ്റ​പ്പെ​ടു​ന്നു
Wednesday, July 6, 2022 11:50 PM IST
നി​ല​ന്പൂ​ർ: നാ​ലു ദി​വ​സ​മാ​യി ഒ​റ്റ​പ്പെ​ട്ടു കാ​ടി​ന്‍റെ മ​ക്ക​ൾ. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടേ​രി​യി​ലെ കോ​ള​നി നി​വാ​സി​ക​ളാ​ണ് മ​ഴ​ക്കാ​ലം വ​ന്ന​തോ​ടെ കാ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ട​ത്. പോ​ത്തു​ക​ൽ മു​ണ്ടേ​രി വ​നാ​തി​ർ​ത്തി​യി​ലെ കോ​ള​നി​ക​ളാ​യ ത​രി​പ്പ​പൊ​ട്ടി, കു​ന്പ​ള​പ്പ​റ, ഇ​രു​ട്ടു​കു​ത്തി, വാ​ണി​യ​ന്പു​ഴ കോ​ള​നി​ക​ളി​ലെ നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ചാ​ലി​യാ​ർ പു​ഴ​യി​ലെ മ​ല​വെ​ള്ള പാ​ച്ചി​ൽ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പു​റം​ലോ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യാ​തെ ദി​വ​സ​ങ്ങ​ളാ​യി കോ​ള​നി നി​വാ​സി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ന്നു. ഐ​ടി​ഡി​പി ന​ൽ​കു​ന്ന ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ ചാ​ലി​യാ​ർ ക​ട​ത്തി അ​ക്ക​രെ എ​ത്തി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. 2019 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ലം ഉ​ട​ൻ പു​ന​ർ നി​ർ​മാ​ണം ന​ട​ത്താ​മെ​ന്നു എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​ർ പ​റ​ഞ്ഞെ​ങ്കി​ലും മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തു വ​രെ പാ​ല​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല.
നാ​ല്പ​തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബ​ദ​ൽ സ്കൂ​ൾ സം​വി​ധാ​നം കോ​ള​നി​യി​ൽ മു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ൾ ഏ​റെ​യാ​യി. മ​ഴ ക​ന​ക്കു​ന്ന​തോ​ടെ കോ​ള​നി​ക​ൾ ഇ​നി​യും ഒ​റ്റ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടും. അ​വ​ശേ​ഷി​ക്കു​ന്ന ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ ക​ഴി​ഞ്ഞാ​ൽ ഇ​നി എ​ന്തു ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കോ​ള​നി നി​വാ​സി​ക​ൾ.