ക​ത്തി​ക്കു​ത്ത് കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, July 5, 2022 12:17 AM IST
പാ​ണ്ടി​ക്കാ​ട്:​ ത​ന്പാ​ന​ങ്ങാ​ടി​യി​ലെ ക​ത്തി​ക്കു​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ന്പാ​ന​ങ്ങാ​ടി സ്വ​ദേ​ശി പൂ​വ​ഞ്ചേ​രി തു​ള​സി​ദാ​സി (47) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ സ​ജീ​വ് (53) എ​ന്ന​യാ​ളെ​യാ​ണ് തു​ള​സി​ദാ​സ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
ക​രാ​റു​കാ​ര​നാ​യ സ​ജീ​വി​നെ തു​ള​സി​ദാ​സ് പി​റ​കി​ൽ നി​ന്നു കു​ത്തി​യെ​ന്നാ​ണ് കേ​സ്.​തു​ള​സി​ദാ​സും സ​ജീ​വും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ശ​ത്രു​ത​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ത​ല​യ്ക്കും ചെ​വി​ക്കും കൈ​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ജീ​വ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. തു​ള​സി​ദാ​സി​നും നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു. തു​ള​സി​ദാ​സി​നെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു.