പെരിന്തൽമണ്ണ: ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ 318ഡി മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ബുദ്ധിമുട്ടുന്ന സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിധത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
ലയണ്‍സ് ക്ലബുകളുടെ പ്രവർത്തനവർഷം ആരംഭിക്കുന്ന ജൂലൈ ഒന്നിനു തന്നെ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. ആരോഗ്യ പരിപാലനം, പ്രാഥമിക ചികിത്സാ സൗകര്യം ഒരുക്കുക, പഠനോപകരണ വിതരണം, ശുദ്ധജല സംവിധാനം, വിവിധ മേഖലകളിൽ പരിശീലനം, പച്ചക്കറി കൃഷി, പൂന്തോട്ട പരിപാലനം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ തുടക്കമായി പെരിന്തൽമണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ്, ജിഎൽപി സ്കൂളിനു പെരിന്തൽമണ്ണ ഈസ്റ്റിൽ (പഞ്ചമ സ്കൂൾ) ഫസ്റ്റ് എയ്ഡ് കിറ്റ്, സൈക്കിൾ എന്നിവ നൽകി. റീജിയണ്‍ ചെയർമാൻ ലയണ്‍ ഡോ. കൊച്ചു എസ്. മണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് തങ്കമ്മ അധ്യക്ഷയായിരുന്നു. ക്ലബ് സെക്രട്ടറി ലയണ്‍ ഡോ. നഈമു റഹുമാൻ, ലയണ്‍ കെ.സി ഇസ്മായിൽ, ലയണ്‍ ഡോ. ബെന്നി തോമസ്, ലയണ്‍ ഡോ. ഷാജി ഗഫൂർ, ലയണ്‍ സുലൈഖ ഇസ്മായിൽ, ബീരാപ്പു, ട്രഷറർ ലയണ്‍ സി.എ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: ലയണ്‍സ് ക്ലബിന്റെ ഈ വർഷത്തെ പ്രൊജക്ടിന്റെ ഭാഗമായി പെരിന്തൽമണ്ണ ജൂബിലി റോഡിലെ കഐംഎം യുപി സ്കൂളിലേക്കു മരുന്നുകളും സൈക്കിളും നൽകി. ലയണ്‍സ് പ്രസിഡന്റ് അഭിലാഷ്, അഡ്വ. ജോസ് ജോർജ്, ഒ.കെ റോയ്, കെ.എം. ലൂക്കോസ്, രമേഷ് എം. ഗോപാൽ, പെർസി ജേക്കബ്, സി. സിബി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ലയണ്‍ അഡ്വ. ജോസ് ജോർജ് സെക്രട്ടറി, ലയണ്‍ കെ.എം. ലൂക്കോസ്, ട്രഷറർ, ലയണ്‍ പി.കെ ഭരതൻ, പ്രൊജക്ട് ചെയർമാൻ ലയണ്‍ ജി. അഭിലാഷ് എന്നിവർ ചുമതലയേറ്റു.