‘നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണം’
Sunday, July 3, 2022 12:21 AM IST
നി​ല​ന്പൂ​ർ: നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡ് നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ൻ ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​ർ താ​ലൂ​ക്കോ​ഫീ​സി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന താ​ലൂ​ക്ക് സ​ഭ​യി​ലാ​ണ് ഇ​സ്മാ​യി​ൽ ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച​ത്.

നൂ​റി​ലേ​റെ കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ത​മി​ഴ്നാ​ട്-​കേ​ര​ള സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ നാ​ടു​കാ​ണി​യി​ൽ നി​ന്നു തു​ട​ങ്ങി പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ അ​വ​സാ​നി​ക്കു​ന്ന പാ​ത​യു​ടെ നി​ർ​മാ​ണം പ​ല​സ്ഥ​ല​ത്തും ഭാ​ഗി​ക​മാ​യി മാ​ത്ര​മേ ന​ട​ന്നി​ട്ടു​ള്ളു​വെ​ന്നും അ​തി​നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം.

450 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ പാ​ത​യി​ൽ 280 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. 2022 ജ​നു​വ​രി 15 ന് ​സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ വ​ഴി​ക്ക​ട​വ് ടൗ​ണ്‍ മു​ത​ൽ മ​ഞ്ചേ​രി വ​രെ​യു​ള്ള 45 കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ന​ന്നാ​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ത്തി​യി​ട്ടി​ല്ല. പ​ല​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​നു വീ​തി കു​റ​വാ​ണെ​ന്നും ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ആ​രോ​പി​ച്ചു. പാ​ത​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന തു​ക​ക്കു​ള്ള അ​ട​ങ്ക​ൽ സ​ർ​ക്കാ​രി​ലേ​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മു​ഹ്സി​ൻ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യു​ടെ 33 വാ​ർ​ഡു​ക​ളി​ൽ മൂ​ന്നു വാ​ർ​ഡു​ക​ളി​ലെ ആ​രോ​ഗ്യ, മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നു നോ​ക്കു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന 30 വാ​ർ​ഡു​ക​ളി​ലേ​തും ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ലാ​ണു​ള്ള​ത്. അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ത​ന്നെ നോ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് സ​ഭ​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ സേ​വ​ന നി​ര​ക്ക് വാ​ങ്ങു​ന്ന​തി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ത​ഹ​സി​ൽ​ദാ​ർ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തും. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ, ട​ർ​ഫു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ൻ ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, കെ.​വി. തോ​മ​സ്, ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, കെ. ​ശ​ശി, രാ​ജ്മോ​ഹ​ൻ, ഡെ​യ്സി ചാ​ക്കോ, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എം.​പി. സി​ന്ധു, ഭൂ​രേ​ഖ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ ജ​യ​ശ്രീ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.