ക​രു​വാ​ര​കു​ണ്ടി​ൽ ഞാ​റ്റു​വേ​ല ച​ന്ത തു​ട​ങ്ങി
Thursday, June 30, 2022 12:47 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത തു​ട​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി വ​കു​പ്പി​ന്‍റെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര​മു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ക, ജൈ​വ​ഉ​ത്പാ​ദ​നോ​പാ​ധി​ക​ൾ, ജൈ​വ നി​യ​ന്ത്ര​ണോ​പാ​ധി​ക​ളാ​യ ട്രൈ​ക്കോ​ഡ​ർ​മ, സ്യൂ​ഡോ​മോ​ണാ​സ് വി.​എ.​എം, റൈ​സോ​ബി​യം, കീ​ട​നി​യ​ന്ത്ര​ണ കെ​ണി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ്പ​ന​യും കൈ​മാ​റ്റ​വു​മാ​ണ് ച​ന്ത​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ഷാ​ബാ​സ് ബീ​ഗം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.​അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ടി.​സ​ജീ​വ്, സോ​ജ​ൻ കു​ര്യാ​ക്കോ​സ്, മ​റ്റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജൂ​ണ്‍ 23 മു​ത​ൽ ന​ട​ന്നു വ​രു​ന്ന വാ​ർ​ഡു​ത​ല ക​ർ​ഷ​ക സ​ഭ​ക​ൾ നാ​ളെ സ​മാ​പി​ക്കും.16 മു​ത​ൽ 21 വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ​ക്കാ​ണ് നാ​ളെ ക​ർ​ഷ​ക സ​ഭ​ക​ൾ ന​ട​ക്കു​ക.