അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പാ​ല​ത്തി​ൽ വാ​ഹ​നാ​പ​ക​ടം
Sunday, May 29, 2022 1:55 AM IST
അ​ങ്ങാ​ടി​പ്പു​റം: ദേ​ശീ​യ​പാ​ത അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നു ച​ര​ക്കു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ല​ത്തി​ലെ കൈ​വ​രി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

ലോ​റി​യു​ടെ എ​ഞ്ചി​ൻ ഭാ​ഗ​ങ്ങ​ളെ​ല്ലാം ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പാ​ടെ ത​ക​ർ​ന്നു.വീ​തി കൂ​ടി​യ റോ​ഡി​ലൂ​ടെ വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്നു വീ​തി കു​റ​ഞ്ഞ മേ​ൽ​പ്പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നു മു​ന്പും ച​ര​ക്കു​ലോ​റി​ക​ളും കാ​റു​ക​ളും സ​മാ​ന രീ​തി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ദി​ശാ​സൂ​ച​ന ബോ​ർ​ഡു​ക​ളോ രാ​ത്രി​യി​ൽ റി​ഫ്ലക്ട​റു​ക​ളോ ഇ​ല്ലാ​ത്ത​തു അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു.